HOME
DETAILS

കേരള ബ്ലാസ്റ്റേഴ്‌സ് 2-1 നു ഗോവയെ തോല്‍പ്പിച്ചു : വിജയം വന്നത് വിനീതിന്റെ ഗോളില്‍

  
backup
November 08 2016 | 21:11 PM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3-%e0%b4%ac%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%87%e0%b4%b4%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d-2-1-%e0%b4%a8%e0%b5%81

 


കൊച്ചി: മലയാളത്തിന്റെ പൊന്‍മുത്ത് വിനീത് തൊടുത്ത സുവര്‍ണ ഗോളില്‍ എഫ്.സി ഗോവയെ നാട്ടങ്കത്തിലും വീഴ്ത്തി ബ്ലാസ്റ്റേഴ്‌സ് ആദ്യ നാലില്‍ ഒന്നായി. കൈയാങ്കളിയും ഫൗളുകളും നിറഞ്ഞ നാടകീയ പോരാട്ടത്തില്‍ എഫ്.സി ഗോവയെ 2-1 ന് തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്‌സ് കൊമ്പു കുലുക്കി. 48ാം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെ ബെല്‍ഫോര്‍ട്ടും ഇഞ്ച്വറി ടൈമിന്റെ ഒന്‍പതാം മിനുട്ടില്‍ സി.കെ വിനീതും ബ്ലാസ്റ്റേഴ്‌സിനായി ഗോള്‍ നേടി. ആദ്യ പകുതിയുടെ ഒന്‍പതാം മിനുട്ടില്‍ റാഫേല്‍ കൊയല്‍ഹോ വകയായിരുന്നു ഗോവയുടെ ഗോള്‍. 12 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ നാലം സ്ഥാനത്തെത്തി. ഏഴു പോയിന്റുമായി ഗോവ എട്ടാം സ്ഥാനത്ത് തുടരുന്നു. ഐ.എസ്.എല്‍ മൂന്നാം പതിപ്പില്‍ ഗോവയ്‌ക്കെതിരേ ബ്ലാസ്റ്റേഴ്‌സിന്റെ തുടര്‍ച്ചയായ രണ്ടാം വിജയം.

അഴിച്ചു പണിതു കോപ്പല്‍
ഡല്‍ഹിയോട് പരാജയപ്പെട്ട ടീമില്‍ നാലു മാറ്റങ്ങള്‍ വരുത്തിയാണ് എഫ്.സി ഗോവയെ നേരിടാന്‍ ബ്ലാസ്റ്റേഴ്‌സിനെ കോപ്പല്‍ കളത്തിലിറക്കിയത്. ഏഴു പോരാട്ടങ്ങളില്‍ ഗോള്‍ വല കാത്ത സന്ദീപ് നന്ദിയെ പുറത്തിരുത്തി ഗ്രഹാം സ്റ്റാക്കിനെ വലയ്ക്ക് മുന്നിലെത്തിച്ചു. മൈക്കല്‍ ചോപ്രയും മുഹമ്മദ് റഫീഖും പ്രതീക് ചൗധരിയും തിരിച്ചെത്തി. ഇഷ്ഫാഖ് അഹ്മദ്, എല്‍ഹാദി എന്‍ഡോയെ, ബോറിസ കാഡിയോ എന്നിവര്‍ പുറത്തിരുന്നു. ആദ്യ കളിക്കായി ടീമിനൊപ്പം ചേര്‍ന്ന മലയാളി താരങ്ങളായ സി.കെ വിനീതും റിനോ ആന്റോയും സൈഡ് ബെഞ്ചിലിരുന്നു. ഇന്നലെ ഉച്ചയോടെയാണ് ഇരുവരും ടീമിനൊപ്പം ചേര്‍ന്നത്. മുഹമ്മദ് റാഫിയെ മുന്നില്‍ നിര്‍ത്തി 4-2-3-1 ശൈലിയിലാണ് ബ്ലാസ്റ്റേഴ്‌സ് നിര പന്തു തട്ടിയത്. എഫ്.സി ഗോവന്‍ നിരയില്‍ ജോഫ്രെ പുറത്തിരുന്നു. രാജു ഗെയ്ക്‌വാദിന് കോച്ച് സീക്കോ അവസരം നല്‍കി. പ്രതിരോധം ശക്തിപ്പെടുത്തി 4-4-2 ഫോര്‍മേഷനിലാണ് ഗോവയെ സീക്കോ കളത്തിലിറക്കിയത്.

റാഫേലിന്റെ പ്രഹരം
നായകന്‍ ആരോണ്‍ ഹ്യൂസില്ലാത്ത ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധത്തെ കീറിമുറിച്ചു ഗോവയുടെ ഗോള്‍ കിലുക്കം. കേരള ബ്ലാസ്റ്റേഴ്‌സിനെ കളിയുടെ ആദ്യ മിനുട്ടുകളില്‍ തന്നെ എഫ്.സി ഗോവ ഞെട്ടിച്ചു. ഗോവന്‍ നിര പന്തു തട്ടി തുടങ്ങിയ പോരാട്ടത്തില്‍ ആദ്യ നിമിഷത്തില്‍ മേല്‍ക്കൈ ബ്ലാസ്റ്റേഴ്‌സിനായിരുന്നു. ഗോവന്‍ ഗോള്‍ മുഖത്തേക്ക് ഇരമ്പിക്കയറിയ ബ്ലാസ്റ്റേഴ്‌സ് നിര ആക്രമണം അഴിച്ചുവിട്ടു. എന്നാല്‍, തിരിച്ചടിച്ച ഗോവ ഒന്‍പതാം മിനുട്ടില്‍ തന്നെ ലക്ഷ്യം കണ്ടു. മഞ്ഞപ്പടയ്ക്കായുള്ള ഗാലറിയുടെ ആരവങ്ങള്‍ക്കു മേലെ ഇടിത്തീ പെയ്യിച്ചു ഗോവയുടെ ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ റാഫേല്‍ കൊയല്‍ഹോയുടെ അത്യുഗ്രന്‍ ഹെഡ്ഡര്‍. ഗ്രഹാം സ്റ്റാക്കിന്റെ കൈകള്‍ ചോര്‍ന്നു. ബ്ലാസ്റ്റേഴ്‌സ് വല കുലുങ്ങി. സ്‌കോര്‍ 0-1. ബോക്‌സിനു പുറത്തു നിന്ന് ലഭിച്ച ഫ്രീ കിക്കിലൂടെയായിരുന്നു ഗോവയുടെ ഗോള്‍ പിറന്നത്. റിച്ചാര്‍ലിസണ്‍ തൊടുത്ത കിക്ക് റാഫേല്‍ അത്യുഗ്രന്‍ ഹെഡ്ഡറിലൂടെ വലയിലേക്ക് തിരിച്ചു വിട്ടു. ഗ്രഹാം സ്റ്റാക്കിന്റെ കാലുകള്‍ക്കിടയിലൂടെ ബ്ലാസ്റ്റേഴ്‌സ് വലയില്‍. അനായാസം കൈളില്‍ ഒതുക്കാമായിരുന്ന പന്ത് വലയിലായതിന്റെ ഉത്തരവാദി സ്റ്റാക്ക് മാത്രമായിരുന്നു. ഒരു ഗോള്‍ വീണതോടെ പ്രത്യാക്രമണം ബ്ലാസ്റ്റേഴ്‌സ് ശക്തമാക്കി. കളിയുടെ ഓരോ നിമിഷങ്ങള്‍ പിന്നിടുമ്പോഴും ഗോള്‍ തിരിച്ചടിക്കാനുള്ള വാശിയില്‍ ബ്ലാസ്റ്റേഴ്‌സ് നിര ഗോവന്‍ ഗോള്‍ മുഖത്ത് വട്ടമിട്ടു പറന്നു. കളിക്കളത്തില്‍ മഞ്ഞപ്പടയുടെ അപ്രമാദിത്വം.
34ാം മിനുട്ടില്‍ കളത്തില്‍ കൈയ്യാങ്കളി അരങ്ങേറി. റിച്ചാര്‍ലിസണും മെഹ്താബ് ഹുസൈനും തമ്മിലായിരുന്നു ഏറ്റുമുട്ടല്‍. രണ്ടും പേരും മഞ്ഞക്കാര്‍ഡും വാങ്ങി. 35ാം മിനുട്ടില്‍ ബെല്‍ഫോര്‍ട്ടിനെ വീഴ്ത്തിയതിനു ലൂസിയാനോക്ക് ബുക്കിങ്. മികച്ച മുന്നേറ്റങ്ങളുമായി കളം നിറഞ്ഞു നിന്ന ബ്ലാസ്റ്റേഴ്‌സിനു ലഭിച്ച അവസരങ്ങളൊന്നും മുതലാക്കാനായില്ല. ബെല്‍ഫോര്‍ട്ടും ചോപ്രയും റഫീഖും അവസരങ്ങള്‍ തുലച്ചു. ആദ്യ പകുതിയില്‍ ഒരു ഗോളിനു പിന്നില്‍ നിന്നെങ്കിലും കൂടുതല്‍ സമയം പന്തു കൈവശം വച്ചതും ഷോട്ടുകള്‍ ഉതിര്‍ത്തതും ബ്ലാസ്റ്റേഴ്‌സായിരുന്നു. ലക്ഷ്യബോധമില്ലാത്ത ആക്രമണ നിര അവസരങ്ങള്‍ തുലയ്ക്കുന്നതില്‍ പരസ്പരം മത്സരിച്ചു.

ഗ്രിഗറിയുടെ കൈയും ബെല്‍ഫോര്‍ട്ടിന്റെ ഗോളും
രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്‌സ് പന്തു തട്ടി തുടങ്ങിയത് ആക്രമണത്തോടെയായിരുന്നു. ബ്ലാസ്റ്റേഴ്‌സും ഗോവയും ടീമില്‍ ഓരോ മാറ്റങ്ങള്‍ വരുത്തി. അസ്‌റാഖ് മഹ്മദിന് പകരം ദിദിയര്‍ കാഡിയോയെ ബ്ലാസ്റ്റേഴ്‌സും കൊയല്‍ഹോക്കിനു പകരക്കാരനായി ഗോവ ട്രിന്‍ഡേസ് ഗൊണ്‍സാല്‍വസിനേയും കളത്തിലിറക്കി. ഗാലറി കാത്തിരുന്ന സമനില ഗോള്‍ 48ാം മിനുട്ടില്‍ പിറന്നു. അതും പെനാല്‍റ്റിയുടെ രൂപത്തില്‍. ഗോവന്‍ ബോക്‌സില്‍ വച്ച് പന്ത് മനപ്പൂര്‍വം കൈകൊണ്ടു തട്ടിയതിനു ബ്ലാസ്റ്റേഴ്‌സിന് സ്‌പോട്ട് കിക്കും അര്‍നോലിന് ചുവപ്പു കാര്‍ഡും റഫറി വിധിച്ചു. ഗോവന്‍ സ്‌ക്വാഡ് പത്തു പേരായി ചുരുങ്ങി. പെനാല്‍റ്റി കിക്കെടുത്തത് ബെല്‍ഫോര്‍ട്ട്. ഗോവന്‍ ഗോളി കട്ടിമണിക്ക് ചലിക്കാന്‍ പോലും അവസരം നല്‍കാതെ ബെല്‍ഫോര്‍ട്ടിന്റെ കിക്ക് വലയിലേക്ക് പറന്നിറങ്ങി. സ്‌കോര്‍ 1-1.

കാര്‍ഡുകളുടെ കളി
പരുക്കന്‍ കളി പുറത്തെടുത്ത ഗോവയ്ക്ക് രണ്ടാം പകുതിയില്‍ റഫറി സമ്മാനിച്ചത് രണ്ടു ചുവപ്പു കാര്‍ഡുകള്‍. മുഹമ്മദ് റഫീഖിന് പകരം മലയാളി താരം സി.കെ വിനീത് മൂന്നാം പതിപ്പില്‍ ആദ്യമായി കളത്തിലെത്തി. 81ാം മിനുട്ടില്‍ പോരാട്ടത്തിലെ രണ്ടാം ചുവപ്പു കാര്‍ഡ്. വിനീതിനെ ഫൗള്‍ ചെയ്തതിന് റിച്ചാര്‍ലിസണ് രണ്ടാം മഞ്ഞക്കാര്‍ഡും പുറത്തേക്കുള്ള ഓര്‍ഡറും. ഇതോടെ ഗോവന്‍ പട ഒന്‍പത് പേരില്‍ ഒതുങ്ങി. പ്രകോപിതരായ ഗോവന്‍ നിര റഫറിയുമായി തര്‍ക്കിച്ചും ബ്ലാസ്റ്റേഴ്‌സ് നിരയുമായി കൊമ്പുകോര്‍ത്തും സമയം കളഞ്ഞു. ഇതിനിടെ വിനീതും മഞ്ഞക്കാര്‍ഡ് വാങ്ങി. ഗോവ പ്രതിരോധത്തിലേക്ക് ഉള്‍വലിഞ്ഞു. ഇടതടവില്ലാതെയുള്ള കൊമ്പന്‍മാരുടെ ആക്രമണത്തില്‍ കട്ടിമണിയും ഗോവന്‍ പ്രതിരോധവും ആടിയുലഞ്ഞു. ഗോവന്‍ പരിശീലകന്‍ സീക്കോയ്ക്ക് ഉള്‍പ്പടെ എട്ട് മഞ്ഞക്കാര്‍ഡും രണ്ട് ചുവപ്പു കാര്‍ഡും റഫറി പുറത്തെടുത്തു.

വിനീത് വന്നു, ഗോളടിച്ചു
ഒടുവില്‍ കളി ഒന്‍പത് മിനുട്ട് ഇഞ്ച്വറി ടൈമിലേക്ക്. ഗോവന്‍ ഗോള്‍ മുഖത്ത് ബ്ലാസ്റ്റേഴ്‌സ് നിരയുടെ നിരന്തര ആക്രമണങ്ങള്‍. ഒടുവില്‍ ഒന്‍പതാം മിനുട്ടില്‍ വിനീതിന്റെ കാലുകളിലൂടെ ആ വിജയ ഗോള്‍ പിറന്നു. ഹെങ്ബര്‍ട്ടിന്റെ ഹെഡ്ഡര്‍ ബോക്‌സിലേക്ക്. ഗോവന്‍ ഗോള്‍ മുഖത്ത് നടന്ന കൂട്ട പൊരിച്ചിലിനിടെ പകരക്കാരനായി ഈ സീസണിലെ ആദ്യ കളിക്ക് കളത്തിലിറങ്ങിയ വിനീത് ഗോള്‍ ഉതിര്‍ത്തു. സ്‌കോര്‍ 2-1. വിജയവും നാലാം സ്ഥാനത്തേക്കുള്ള സ്ഥാനക്കയറ്റവുമായി ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റം. മെഹ്താബ് ഹുസൈന്‍ ഹീറോ ഓഫ് ദ മാച്ചായി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.പി.ഐയെ വെട്ടാന്‍ അന്‍വറിനെ പിന്തുണച്ചു, ഒടുവില്‍ സി.പി.എമ്മും വെട്ടിലായി

Kerala
  •  3 months ago
No Image

ഹജ്ജ് അപേക്ഷ: അവസാന തീയതി ഇന്ന്; ഇതുവരെ ലഭിച്ചത് 17,949 അപേക്ഷകള്‍

Kerala
  •  3 months ago
No Image

ഓഫ്‌ഷോർ ഓയിൽ പ്ലാറ്റുഫോമുകളുടെ അടുത്ത് പോകുന്നത് ഒഴിവാക്കണം; മുന്നറിയിപ്പുമായി ഖത്തർ

qatar
  •  3 months ago
No Image

 പൊലിസ് ഉദ്യോഗസ്ഥന്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

Kerala
  •  3 months ago
No Image

സഊദി ദേശീയ ദിനം നാളെ; 8,000 ദേശീയ പതാകകൾ റിയാദിൽ നിറയും

Saudi-arabia
  •  3 months ago
No Image

ബ്ലാസ്റ്റേഴ്‌സിന് ആദ്യ വിജയം; ഈസ്റ്റ് ബംഗാളിനെ വീഴ്ത്തിയത് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

Football
  •  3 months ago
No Image

നാട്ടിലേക്ക് പണം അയക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഒമാനി റിയാലിന്റെ വിനിമയ നിരക്ക് താഴ്ന്നു, ഇപ്പോൾ പണമയച്ചാൽ നഷ്ട്ടം

oman
  •  3 months ago
No Image

തിരുപ്പതി ലഡ്ഡുവിലെ മൃഗക്കൊഴുപ്പ് വിവാദം; മോദിക്ക് കത്തെഴുതി ജഗന്‍ മോഹന്‍ റെഡ്ഡി

National
  •  3 months ago
No Image

'സഖാക്കളോട് ക്ഷമ ചോദിക്കുന്നു, പാര്‍ട്ടിയാണ് എല്ലാത്തിനും മുകളില്‍; പരസ്യ പ്രസ്താവന അവസാനിപ്പിക്കുന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ഗള്‍ഫ് രാജ്യങ്ങളിലെ താപനില കുറയും; വേനല്‍ക്കാലത്തിന് അവസാനമായി

uae
  •  3 months ago