HOME
DETAILS

നേര്‍ക്കുനേരെ ഒരു ജീവിതം

  
backup
November 09 2016 | 03:11 AM

%e0%b4%a8%e0%b5%87%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%87%e0%b4%b0%e0%b5%86-%e0%b4%92%e0%b4%b0%e0%b5%81-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%82


സഫലമായ ഒരു രാഷ്ട്രീയ ജീവിതത്തിന്റെ ഓര്‍മപ്പെടുത്തലാണ് രാഷ്ട്രീയ വിദ്യാര്‍ഥികള്‍ക്ക് കെ.എം സൂപ്പിയുടെ ജീവചരിത്ര ഗ്രന്ഥമായ നേര്‍ക്കുനേരെ ഒരു ജീവിതം. തികഞ്ഞ സോഷ്യലിസ്റ്റും മതേതരവാദിയുമായിരുന്ന കെ.എം സൂപ്പി ആയുര്‍വേദ ഡോക്ടറെന്ന ബിരുദമുപേക്ഷിച്ചാണ് രാഷ്ട്രീയരംഗത്ത് സജീവമായത്. തന്റെ ചികിത്സാരീതി ജനസേവനമായി കെ.എം സൂപ്പി മാറ്റിയെടുത്തു. ആത്മീയ രംഗത്തും വിദ്യാഭ്യാസ മേഖലയിലും കെ.എമ്മിന്റെ കഴിവുകള്‍ പ്രകടമാക്കിയ ആത്മകഥാംശമുള്ള ഗ്രന്ഥം 2015ലാണ് ആദ്യപതിപ്പ് പുറത്തിറക്കിങ്ങത്. സംസ്ഥാനത്തെ രാഷ്ട്രീയ, സാമൂഹിക മേഖല ഏറെ ശ്രദ്ധിച്ച ജീവചരിത്രമാണ് നേര്‍ക്കുനേരെ ഒരു ജീവിതം. കെ.എം സൂപ്പിയുടെ ആറര പതിറ്റാണ്ടു നീളുന്ന രാഷ്ട്രീയ ജീവിതത്തിന്റെ ഹ്രസ്വചിത്രം ഇതിലുണ്ട്. ഇതിലെ ചില പരാമര്‍ശങ്ങള്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ വിവാദങ്ങളും അനുരണനങ്ങളുമുണ്ടാക്കി

ജനനേതാവിന് നാടിന്റെ വിട

പാനൂര്‍: ആറരപതിറ്റാണ്ടുകാലം പാനൂരിന്റെ നിറസാന്നിധ്യമായ കെ.എം സൂപ്പിക്ക് നാടിന്റെ അന്ത്യാജ്ഞലി. ആധുനിക പാനൂരിന്റെ ശില്‍പിയെ അവസാനമായി കാണാന്‍ ആയിരങ്ങളാണ് മൃതദേഹം പൊതുദര്‍ശനത്തിനു വച്ച നജാത്ത് നഴ്‌സറി സ്‌കൂളിലെത്തിയത്. മയ്യിത്ത് നമസ്‌കാരത്തിന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് മൃതദേഹം പാനൂര്‍ ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ വൈകുന്നേരം നാലരയോടെ കബറടക്കിയത്. പരേതനോടുള്ള ആദരസൂചകമായി കൂത്തുപറമ്പ് മണ്ഡലത്തില്‍ ഇന്നലെ രാവിലെ മുതല്‍ വൈകിട്ടുവരെ ഹര്‍ത്താല്‍ ആചരിച്ചു. വൈകുന്നേരം പാനൂര്‍ ടൗണില്‍ സര്‍വകക്ഷി അനുശോചനയോഗം നടന്നു. മന്ത്രിമാരായ കെ.കെ ശൈലജ, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ അനുശോചിച്ചു. എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീര്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, മുന്‍മന്ത്രിമാരായ കെ.പി മോഹനന്‍, നാലകത്ത് സൂപ്പി, കെ.ടി കുഞ്ഞഹമ്മദ്, പാട്യം രാജന്‍, മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് യു.സി രാമന്‍, മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, ട്രഷറര്‍ പി.കെകെ ബാവ, വൈസ് പ്രസിഡന്റ് വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി, അബ്ദുറഹ്മാന്‍ കല്ലായി, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി പി.പി ഉമര്‍ മുസ്‌ലിയാര്‍, മുശാവറ അംഗം ടി.എസ് ഇബ്രാഹിം കുട്ടി മുസ്‌ലിയാര്‍, കൊതേരി മമ്മദ് ഫൈസി, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അഹ്മദ് തേര്‍ളായി, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുസലാം ദാരിമി, ജില്ലാ ജനറല്‍ സെക്രട്ടറി മഹറൂഫ്, തലശ്ശേരി ഖാളി അയനിക്കാട് മുഹമ്മദ് മുസ്‌ലിയാര്‍, ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡന്റ് പി കുഞ്ഞിമുഹമ്മദ്, ജനറല്‍ സെക്രട്ടറി കരീം ചേലേരി, കോഴിക്കോട് ജില്ലാ ലീഗ് പ്രസിഡന്റ് ഉമര്‍ പാണ്ടികശാല, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി സി.കെ സുബൈര്‍, തളിപ്പറമ്പ് നഗരസഭ ചെയര്‍മാന്‍ മുഹമ്മദ് അള്ളാംകുളം, മട്ടന്നൂര്‍ നഗരസഭ ചെയര്‍മാന്‍ കെ.കെ ഭാസ്‌കരന്‍, പാനൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി റംല, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ അശോകന്‍, തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കാട്ടൂര്‍ മുഹമ്മദ്, അഴിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.കെ അയ്യൂബ്, പാട്യം പഞ്ചായത്ത് പ്രസിഡന്റ് ബാലന്‍, നാദാപുരം പഞ്ചായത്ത് പ്രസിഡന്റ് എം.കെ സഫീറ, ജില്ലാ പഞ്ചായത്ത് അംഗം കെ.പി ചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എ ആമിന, കെ.ഇ കുഞ്ഞബ്ദുല്ല, മുസ്‌ലിം ലീഗ് നേതാക്കളായ അഡ്വ. പി.വി സൈനുദ്ദീന്‍, എന്‍.എ അബൂബക്കര്‍, ഇബ്‌റാഹിം തിരുവട്ടൂര്‍, അഡ്വ. കെ.എ ലത്തീഫ്, എം.സി വടകര, കെ.കെ മുഹമ്മദ്, എം.പി മുഹമ്മദലി, സൂപ്പി നരിക്കാട്ടേരി, പുന്നക്കല്‍ അഹമ്മദ്, പി ശാദുലി, അഡ്വ. എസ് മുഹമ്മദ്, ടി.എന്‍.എ ഖാദര്‍, വി.പി വമ്പന്‍, പൊട്ടങ്കണ്ടി അബ്ദുല്ല പോണ്ടിച്ചേരി സംസ്ഥാന യൂത്ത് ലീഗ് പ്രസിഡന്റ് പി.പി റഷീദ് തുടങ്ങിയവര്‍ പരേതന്റെ വസതിയിലെത്തി അനുശോചനമറിയിച്ചു.
മുസ്‌ലിം സമുദായത്തിന്റെ വിവിധ മേഖലകളിലെ പുരോഗതിക്ക് നിസ്വാര്‍ത്ഥ സേവനം കാഴ്ചവച്ചു തികഞ്ഞ മതചിട്ടയോടെ ജീവിതം നയിച്ച വ്യക്തിയാണ് കെ.എം സൂപ്പിയെന്ന് സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ ഭാരവാഹികളായ കെ.കെ മുഹമ്മദ്, പി.ടി മുഹമ്മദ്, എസ്.കെ ഹംസ ഹാജി, റഹീം ചെമ്പാട് എന്നിവര്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖ്ഫ് ബില്ലില്‍ മുസ്ലിംകള്‍ക്കൊപ്പം നില്‍ക്കണമെന്ന് മെത്രാന്‍ സമിതിയോട് ക്രിസ്ത്യന്‍ എം.പിമാര്‍

National
  •  5 days ago
No Image

കൊല്ലത്ത് 3 വയസുകാരിക്ക് നേരെ തെരുവുനായ ആക്രമണം; തലയ്ക്കും കൈകള്‍ക്കും പരുക്ക്

Kerala
  •  5 days ago
No Image

ശബരിമലയില്‍ ദിലീപിന്റെ വി.ഐ.പി ദര്‍ശനത്തെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി;  സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു

Kerala
  •  5 days ago
No Image

നവകേരള സദസ്സിനിടെ രക്ഷാപ്രവര്‍ത്തന പരാമര്‍ശം; മുഖ്യമന്ത്രിക്കെതിരേ തെളിവില്ലെന്ന് പൊലിസ്

Kerala
  •  5 days ago
No Image

ഇന്ദുജയുടെ മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍, മകളെ കൊന്ന് കെട്ടിത്തൂക്കിയതെന്ന് പിതാവ്

Kerala
  •  5 days ago
No Image

'അടിച്ചാല്‍ തിരിച്ചടിക്കണം, പ്രസംഗം മാത്രമായാല്‍ പ്രസ്ഥാനം കാണില്ല'; വിവാദ പ്രസംഗവുമായി എം.എം മണി

Kerala
  •  5 days ago
No Image

മാന്നാര്‍ ജയന്തി വധക്കേസ്: ഭര്‍ത്താവിന് വധശിക്ഷ വിധിച്ച് കോടതി

Kerala
  •  5 days ago
No Image

'കുറ്റപ്പെടുത്തല്‍ നിര്‍ത്തി കൃത്യമായ കണക്ക് കൊണ്ടുവരൂ';  വയനാട് പുനരധിവാസത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി

Kerala
  •  5 days ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: വെട്ടിമാറ്റിയ ഭാഗങ്ങള്‍ പുറത്തുവിടുന്നതില്‍ ഇന്ന് ഉത്തരവില്ല, പുതിയ പരാതി കിട്ടി

Kerala
  •  5 days ago
No Image

ശരീരത്തില്‍ പരുക്കുകളൊന്നുമില്ല; നവീന്‍ ബാബുവിന്റേത് ആത്മഹത്യ തന്നെയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Kerala
  •  5 days ago