ഏകസിവില്‍കോഡിനെതിരേ മുസ്ലിം കൂട്ടായ്മ 10നു
കണ്ണൂര്‍: രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള നീക്കത്തിനെതിരേ 10നു കണ്ണൂര്‍ ചേംബര്‍ ഹാളില്‍ മുസ്ലിം സംഘടനകളുടെ നേതൃത്വത്തില്‍ കൂട്ടായ്മ നടത്തുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഉച്ചയ്ക്ക് 2.30നു ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി കൂട്ടായ്മ ഉദ്ഘാടനം ചെയ്യും. മാണിയുര്‍ അഹ്മദ് മുസ്ലിയാര്, കണ്ണൂര്‍ ജില്ലാ നായിബ് ഖാസി പി.പി ഉമര്‍ മുസ്ലിയാര്, വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി, ഡോ. എ.ഐ അബ്ദുല്‍ മജീദു സ്വലാഹി, യു.പി സിദ്ദീഖ് മാസ്റ്റര്‍, ശംസുദ്ദീന്‍ പാലക്കോട്, സി.പി സലിം, അഡ്വ.പി മുസ്തഫ, അഡ്വ. പി.വി സൈനുദ്ദീന്‍, കെ.കെ മുഹമ്മദ്, കെ. അബ്ദുല്‍ ഖാദര്‍ എന്നിവര്‍ കൂട്ടായ്മയില്‍ പ്രഭാഷണം നടത്തും.വാര്‍ത്താ സമ്മേളനത്തില്‍ മുസ്ലിം സംഘടനാ നേതാക്കളായ പി.കുഞ്ഞഹമ്മദ്, പി.പി ഉമര്‍ മുസ്ലിയാര്, വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി, ഡോ.എ ബഷീര്‍, കെ.പി അബ്ദുല്‍ അസീസ്, കെ.എല്‍.പി ഹാരിസ്, കെ.പി ബുഖാരി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."