ഗീതാനന്ദന്‍ ഗോത്രമഹാസഭ അംഗമല്ല, തന്നെ പുറത്താക്കാന്‍ അധികാരവുമില്ല: സി.കെ. ജാനു
കല്‍പ്പറ്റ: ആദിവാസി ഗോത്രമഹാസഭ കോഡിനേറ്റര്‍ പദവി വഹിച്ച എം ഗീതാനന്ദന്‍ ആദിവാസി ഗോത്രമഹാസഭ അംഗമല്ലെന്നും അധ്യക്ഷ സ്ഥാനത്തുള്ള തന്നെ പുറത്താക്കാന്‍ ഗീതാനന്ദന് അധികാരമില്ലെന്നും സി.കെ ജാനു. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനായി ആദിവാസി ഗോത്രമഹാസഭ എന്ന സംഘടനക്കു പുറത്തു നിന്നാണ് കോഡിനേറ്റര്‍ സ്ഥാനം ഗീതാനന്ദന്‍ വഹിച്ചത്. അടുത്തിടെ ബത്തേരിയില്‍ ചേര്‍ന്ന ആദിവാസി ഗോത്രമഹാസഭ യോഗത്തില്‍ വച്ച് തെരഞ്ഞെടുപ്പ് നടത്തി. കോഡിനേറ്റര്‍ സ്ഥാനം ഒഴിച്ച് മറ്റെല്ലാ പദവികളിലേക്കും ഭാരവാഹികളെ തെരഞ്ഞെടുത്തിട്ടുണ്ട്. ആദിവാസികളല്ലാത്തവര്‍ ആദിവാസി ഗോത്രസഹാസഭയുടെ സ്ഥാനങ്ങള്‍ വഹിക്കേണ്ടെന്നും സി.കെ. ജാനു പത്രസമ്മേളനത്തില്‍ പറഞ്ഞു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലുള്ളവര്‍ ആദിവാസി ഗോത്രമഹാസഭയിലുണ്ട്. ഇത് രാഷ്ട്രീയപാര്‍ട്ടിയല്ല. ഈ സാഹചര്യത്തില്‍ തന്റെ നേതൃത്വത്തില്‍ ജെ.ആര്‍.എസ് എന്ന പാര്‍ട്ടി രൂപീകരിച്ച് എന്‍.ഡി.എയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതില്‍ ഗീതാനന്ദന്‍ അസഹിഷ്ണുത കാട്ടേണ്ട കാര്യമില്ല. ഗീതാനന്ദന്‍ ആദിവാസി ഗോത്രമഹാസഭയുടെ പേരില്‍ പ്രസ്താവനകള്‍ ഇറക്കുന്നത് അവസാനിപ്പിക്കണമെന്നും സി.കെ ജാനു ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."