HOME
DETAILS

ശരീഅത്ത് സംരക്ഷണ സമ്മേളനവും ബഹുജനറാലിയും നാളെ

  
backup
November 09 2016 | 06:11 AM

%e0%b4%b6%e0%b4%b0%e0%b5%80%e0%b4%85%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b8%e0%b4%82%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3-%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%ae%e0%b5%87%e0%b4%b3-4

 

ആലപ്പുഴ: ഏക സിവില്‍ കോഡും മുത്തലാഖ് നിരോധനവും നടപ്പിലാക്കുവാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കങ്ങളില്‍ പ്രതിഷേധിച്ച് നാളെ ആലപ്പുഴ ശരീഅത്ത് സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ശരീഅത്ത് സംരക്ഷണ സമ്മേളനവും ബഹുജനറാലിയും സംഘടിപ്പിക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, സുന്നി ജംഇയ്യത്തുല്‍ ഉലമ, മുജാഹിദ്, ജമാഅത്ത് ഇസ്്‌ലാമി തുടങ്ങിയവയും അവയുടെ പോഷകഘടകങ്ങള്‍, തബ്്‌ലീഗ് ജമാഅത്ത്, വഹ്ദത്ത് ഇസ്്‌ലാമി, മുസ്്‌ലിം ലീഗ്, എസ്.ഡി.പി.ഐ, ഐ.എന്‍.എല്‍, പി.ഡി.പി, ജമാഅത്ത് കൗണ്‍സില്‍, ലജ്‌നത്തുല്‍ മുഹമ്മദിയ, എം.എസ്.എസ്, എം.ഇ.എസ്, മുസ്്‌ലിം സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി.
രാജ്യത്തിന്റെ പാരമ്പര്യവും പൈതൃകവും നഷ്ടപ്പെടുത്തി വര്‍ഗീയ അജണ്ട നടപ്പിലാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം അപലപനീയമാണെന്ന് സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നാടിന്റെ ഐക്യവും അഖണ്ഡതയും തകര്‍ക്കുവാനുള്ള ഇത്തരം നീക്കങ്ങളില്‍നിന്നും ഭരണകൂടം പിന്‍മാറണം. വിവാഹമോചനം പൂര്‍ണമായും നിരുത്സാഹപ്പെടുത്തുകയും അനിവാര്യഘട്ടങ്ങളില്‍ മാത്രം അനുവാദം നല്‍കുകയുമാണ് ഇസ്്‌ലാം ചെയ്തിട്ടുള്ളത്. വിവാഹമോചനം ഇസ്്‌ലാമില്‍ മാത്രമല്ല, ഇതരസമുദായങ്ങളിലും നിയമവിധേയമാണ്. വിവാഹമോചനങ്ങളുടെ കണക്ക് പരിശോധിച്ചാല്‍ മുസ്‌ലിം സമൂഹം ഏറെ പിന്നിലാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ധൃതിപിടിച്ച് ഏക സിവില്‍കോഡ് നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ക്ക് പിന്നില്‍ വര്‍ഗീയ ലക്ഷ്യങ്ങളാണെന്ന് ഭാരവാഹികള്‍ പറഞ്ഞു.
ഭരണഘടനാപരമായ അവകാശങ്ങളെ തകര്‍ക്കുവാനുള്ള ഒരു നീക്കവും അനുവദിക്കുവാന്‍ പാടില്ല. ഏകസിവില്‍കോഡ് ന്യൂനപക്ഷ വിഭാഗങ്ങളെപ്പോലെതന്നെ ഭൂരിപക്ഷ സമുദായങ്ങള്‍ക്കും വിപരീത ഫലമുണ്ടാക്കും. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് രാജ്യത്ത് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിലാണ് ആലപ്പുഴ ശരീഅത്ത് സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ ബഹുജനറാലയും സമ്മേളനവും സംഘടിപ്പിക്കുന്നത്.
നാളെ ഉച്ചകഴിഞ്ഞ് 3.30ന് കല്ലുപാലം ജംഗ്ഷനില്‍നിന്നാരംഭിക്കുന്ന റാലി തിരുവമ്പാടി ജംഗ്ഷനില്‍ സമാപിക്കും. തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനത്തില്‍ സമിതി ചെയര്‍മാന്‍ സി. മുഹമ്മദ് അല്‍ഖാസിമി അധ്യക്ഷതവഹിക്കും. ജനറല്‍ കണ്‍വീനര്‍ സയ്യിദ് പി.എം.എസ്.എ ആറ്റക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അബ്ദുസമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തും. മത സാമൂഹിക രംഗത്തെ പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ സി. മുഹമ്മദ് അല്‍ഖാസിമി, സയ്യിദ് പി.എം.എസ്.എ ആറ്റക്കോയ തങ്ങള്‍, പി.എ. ശിഹാബുദ്ദീന്‍ മുസ്്‌ലിയാര്‍, സിയാദ് വലിയകുളം, എ.എം.എം ശാഫി റഹ്മത്തുല്ല എന്നിവര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  3 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  3 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  3 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  3 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  4 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  4 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  4 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  4 hours ago