വാഹന പരിശോധനക്കിടെ കഞ്ചാവുമായി യുവതി പിടിയില്‍
കോട്ടയം: വാഹന പരിശോധനയ്ക്കിടെ കഞ്ചാവുമായി യുവതി പൊലീസിന്റെ പിടിയിലായി . 660 ഗ്രാം കഞ്ചാവുമായി മങ്കൊമ്പ് അമൃതകൃപയില്‍ ആര്‍.
ശാന്തി (27)യാണ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ഇന്നലെ പുലര്‍ച്ചെ ചവിട്ടുവരിയില്‍ വാഹന പരിശോധനക്കിടെ കാറിന്റെ ഡിക്കിയില്‍ സ്‌റ്റെപ്നി ടയറിനടിയിലാണു കഞ്ചാവ് ഒളിപ്പിച്ചു വച്ച നിലയില്‍ കണ്ടെത്തിയത്. അറസ്റ്റിലായ യുവതിയെ കോടതിയില്‍ ഹാജരാക്കി.
എറണാകുളത്ത് കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന യുവതി ചവിട്ടുവരിയിലെ ഫ്‌ളാറ്റിലാണു താമസം. എറണാകുളത്തുനിന്നു വരുമ്പോഴാണു പിടിയിലായത്. കഞ്ചാവ് കണ്ടെത്തിയ ഫോര്‍ഡ് ഫിഗോ കാറും എക്‌സൈസ് കസ്റ്റഡിയിലെടുത്തു.
യുവതി കഞ്ചാവ് സൂക്ഷിച്ചത് വില്‍പ്പനയ്‌ക്കോ, സ്വന്തം ഉപയോഗത്തിനാണോ എന്ന കാര്യത്തെക്കുറിച്ച് അറിയില്ലെന്നാണ് എക്‌സൈസ് അധികൃതര്‍ നല്കുന്ന വിവരം. എക്‌സൈസ് സി.ഐ പി.എച്ച്. യൂസഫ്, പ്രിവന്റീവ് ഓഫീസര്‍മാരായ പി. ലെനിന്‍, കെ. അഭിലാഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മഞ്ജു എം. മോഹന്‍, സി.എസ്. സുരേഷ്, സി.കെ. സജു, മോഹന്‍ദാസ്, പ്രവീണ്‍ പി. നായര്‍, ജയ്‌മോന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വാഹന പരിശോധന.കമ്പനിയുടെ ജില്ലയിലെ നിര്‍മാണങ്ങള്‍ േനാക്കി നടത്തുന്നതിനാണ് കോട്ടയത്ത് താമസിച്ചിരുന്നതെന്ന് അവര്‍ എക്‌സ്സൈസ് ഉദ്യേഗസ്ഥരോട് പറഞ്ഞു.
വൈക്കത്തഷ്ടമി: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
വൈക്കം: വൈക്കത്തഷ്ടമിയുടെ ഭാഗമായുള്ള സര്‍ക്കാര്‍ വകുപ്പുകള്‍തല മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി സി.കെ ആശ എം.എല്‍.എ അറിയിച്ചു.
ഉത്സവദിനങ്ങളില്‍ വൈദ്യുതി തടസം ഉണ്ടാകാത്തവിധത്തില്‍ കെ.എസ്.ഇ.ബി ടച്ചുവെട്ട് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൂര്‍ത്തിയാക്കി.
ജലവിതരണ പൈപ്പുലൈനുകളിലെ അറ്റകുറ്റ പണികള്‍ ഇതിനോടകം വാട്ടര്‍ അതോറിട്ടി പൂര്‍ത്തീകരിച്ചു. ഫയര്‍ഫോഴ്‌സും പൊലിസും മുന്നൊരുക്കങ്ങള്‍ ഊര്‍ജ്ജിതമാക്കി. ക്ഷേത്രചുറ്റുവട്ടത്തെ റോഡുകളുടെ മെയിന്റനന്‍സ് ജോലികളും ടാറിങ്ങും കൊടിയേറ്റിന് മുന്‍പ് പൂര്‍ത്തിയാകും.
പ്രധാന ഉത്സവ ദിനങ്ങളില്‍ സെപ്ഷ്യല്‍ സര്‍വ്വീസുകള്‍ ഉള്‍പ്പെടെയുള്ള ബസ് സര്‍വീസുകള്‍ നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ കെ.എസ്.ആര്‍.ടി.സിയും അഷ്ടമി ഉത്സവദിനങ്ങളിലെ തിരക്കിനുസരിച്ചുള്ള യാത്രസൗകര്യം ഒരുക്കുന്നതിനുള്ള സര്‍വ്വീസുകള്‍ ജലഗതാഗത വകുപ്പും ഉറപ്പാക്കിയിട്ടുണ്ട്.
ഇത് സംബന്ധിച്ച ഒരു അവലോകനയോഗം 11നു രാവിലെ 10ന് കലക്ടറുടെ സാന്നിധ്യത്തില്‍ വൈക്കം സത്യഗ്രഹമെമ്മോറിയല്‍ ഹാളില്‍ ചേരുമെന്നും എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."