ശവമടക്കാന്‍ ഒരിഞ്ച് സ്ഥലമില്ലാതെ ആദിവാസി കുടുംബങ്ങള്‍
പാലക്കാട്: മലമ്പുഴ ഡാമിന്റെ വൃഷ്ട്ടി പ്രദേശമായ എലിവാല്‍ പാറക്കുളത്തെ അഞ്ചു ആദിവാസി കുടുംബങ്ങള്‍ ശവമടക്കാന്‍ പോലും ഒരു സെന്റ് ഭൂമിയില്ലാതെ നരകജീവിതം നയിക്കുന്നു.ജലസേചന വകുപ്പിന്റെ ഡാം പുറമ്പോക്കില്‍ ഓലകുടിലുണ്ടാക്കി അതിലാണ് അഞ്ചു കുടുംബങ്ങള്‍ താമസിക്കുന്നത്.ഇതില്‍ ഒരു കുടുംബത്തിന്ഓണംകേറാമൂലയില്‍ മൂന്ന് സെന്റ് സ്ഥലം പഞ്ചായത്ത് നല്‍കിയിട്ടുണ്ടെങ്കിലും, അവിടേക്ക് പോകാന്‍ വഴിയില്ലാത്തതിനാല്‍ ആസ്ഥലം ഉപയോഗിക്കാന്‍ പറ്റാതെ കിടക്കുകയാണ്. തങ്ക,രാജന്‍ മണികണ്ഠന്‍ ബാബു മണികണ്ഠന്‍ എന്നീ കുടുംബങ്ങളാണ് പുറമ്പോക്കില്‍ കഴിയുന്നത് .ഇവര്‍ക്ക് റേഷന്‍ കാര്‍ഡ് ഉള്ളതൊഴിച്ചാല്‍ മറ്റൊന്നും സര്‍ക്കാര്‍ നല്‍കിയിട്ടില്ല. റേഷന്‍ കാര്‍ഡില്‍ ആദിവാസികള്‍ക്ക് 35 കിലോ റേഷന്‍ അരി നല്കാന്‍ സര്‍ക്കാര്‍ ഉത്തരവ് ഉണ്ടെങ്കിലും കാലങ്ങളായി 20 കിലോഅരിയാണ് കിട്ടുന്നത്.
മരിച്ചാല്‍ ശവമടക്കാന്‍ പോലും ഒരു ഇഞ്ചു് സ്ഥലം ഇല്ലാത്തതിനാല്‍ എവിടെയെങ്കിലും കുഴിച്ചിടുകയാണ് ചെയ്തു വരുന്നത്. ഓലകൊണ്ട് കെട്ടിയുണ്ടാക്കിയ കുടിലില്‍ പുഴുക്കളെ പോലെയാണ് ഇവരുടെ ജീവിതം.വൈദ്യുതി ഇല്ല. കുടിക്കാന്‍ വെള്ളം ഇല്ല. കക്കൂസോ,കുളിക്കാന്‍ സൗകര്യമോ ഇല്ലാത്ത അവസ്ഥയാണുള്ളത്.എന്തിനേറെ ഭക്ഷണം പാചകം ചെയ്താന്‍ അടുക്കളയില്ല. ഒറ്റമുറി വീട്ടില്‍ ഭര്‍ത്താവും,ഭാര്യയും ,മുതിര്‍ന്ന കുട്ടികളും ഒന്നിച്ചാണ് കഴിയുന്നത.് മഴപെയ്താല്‍ ഒരു തുള്ളി വെള്ളം പുറത്തുപോകില്ല .പുരകെട്ടി മേയാന്‍ ഓലയോ, പുല്ലോ വിലക്ക് വാങ്ങാന്‍ കഴിയാത്ത ഇവര്‍ കാട്ടു് കിഴങ്ങും മറ്റും കഴിച്ചാണ് കഴിയുന്നത്.
കഴിഞ്ഞ 30 വര്‍ഷത്തോളമായി ഇവര്‍ പുറമ്പോക്കിലാണ് കഴിയുന്നത്.ആദിവാസി ക്ഷേമത്തിനായി സര്‍ക്കാരും ,തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കോടികളാണ് ചിലവഴിച്ചുകൊണ്ടിരിക്കുന്നത്.മലമ്പുഴയിലെ.അകമലവാരത്തും ,എലിവാലിലും, അയ്യപ്പന്‍ പൊററയിലുമൊക്കെ താമസിക്കുന്ന ആദിവാസികുടുംബങ്ങളുടെ ജീവിതം ഏറെ കഷ്ടമാണ്.മുന്‍ മുഖ്യമന്ത്രിയും, നിലവില്‍ എം. എല്‍. എ.യുമായ വി. എസ.് അച്യുതാനന്ദന്‍ പ്രതിനിധീകരിക്കുന്ന മണ്ഡലത്തിലെ ആദിവാസികള്‍ക്കാണ് ഈ ദുരവസ്ഥ. മലമ്പുഴ പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലാണ് കൂടുതല്‍ ആദിവാസി കോളനികള്‍ ഉള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."