എപ്ലസ് നേടിയ പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് സ്വര്‍ണ മെഡല്‍ വിതരണം 11 ന്
പാലക്കാട്: എസ്.എസ്.എല്‍.സി, പ്ലസ് ടു ക്ലാസുകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ഗ്രേഡ് നേടിയ പട്ടിക ജാതി വിദ്യാര്‍ഥികള്‍ക്ക് സ്വര്‍ണ മെഡല്‍ വിതരണം ചെയ്യുന്നു. പാലക്കാട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം ജില്ലകളിലെ 62 പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് 328 എസ്,എസ്.എല്‍.സി വിദ്യാര്‍ഥികള്‍ക്കും നവംബര്‍ 11 രാവിലെ 11ന് പാലക്കാട് ടൗണ്‍ഹാളില്‍ നടക്കുന്ന പരിപാടിയില്‍ പട്ടികജാതി-വര്‍ഗ പിന്നാക്ക വിഭാഗ ക്ഷേമ നിയമ-സാംസ്‌ക്കാരിക മന്ത്രി എ.കെ. ബാലന്‍ മെഡലുകള്‍ വിതരണം ചെയ്യും. അര്‍ഹരായവര്‍ അറിയിപ്പ് ലഭിച്ച കത്തും ജാതി സര്‍ട്ടിഫിക്കറ്റും എസ്.എസ്.എല്‍.സി പ്ലസ് ടു മാര്‍ക്ക്‌ലിസ്റ്റിന്റെയും തിരിച്ചറിയില്‍ കാര്‍ഡിന്റെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം രാവിലെ ഒന്‍പതിന് ടൗണ്‍ഹാളില്‍ രജിസ്റ്റര്‍ ചെയ്യണം.
ഷാഫി പറമ്പില്‍ എം.എല്‍.എ അധ്യക്ഷനാകും. പി.കെ.ബിജു എം.പി മുഖ്യാതിഥിയായി പങ്കെടുക്കും. കെ.വി.വിജയദാസ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി , പാലക്കാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രമീളാ ശശിധരന്‍ , കൗണ്‍സിലര്‍ രാജേശ്വരി ജയപ്രകാശന്‍, പട്ടികജാതി വകിസന വകുപ്പ് ഡയറക്ടര്‍ അലി അസ്ഗര്‍ പാഷ, പട്ടികജാതി വികസന വകുപ്പ് വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ വി.എസ്. മുഹമ്മദ് ഇബ്രാഹിം, സംസ്ഥാന പട്ടികജാതി ഉപദേശകസമിതി അംഗം പ്രേംനവാസ് , ജില്ലാ പട്ടിക ജാതി വികസന ഓഫീസര്‍ എസ്.നസീര്‍ എന്നിവര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."