ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസിലേക്ക്
വാഷിങ്ടണ്‍: ലോകം ഉറ്റുനോക്കിയ യു.എസ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് ഡൊമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണെ പരാജയപ്പെടുത്തി. മുന്‍പെങ്ങും ഇല്ലാത്ത വിധം ആവേശകരമായ മല്‍സരത്തില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടത്.
അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ തുടങ്ങിയ വാക്‌പോരുകളില്‍ ചുവന്ന മഷി കൂടുതലും ട്രംപിന്റെ പേരിലായിരുന്നു പുരണ്ടത്. യു.എസ് ഇലക്ഷന്‍ പ്രചരണ സമയത്ത് മുന്‍പെങ്ങും ഇല്ലാത്തവിധം വാക്കുകളില്‍ കാര്‍ക്കശ്യവും പോരാട്ടവും നിറഞ്ഞുനിന്നു. ട്രംപിന് നിരവധിയിടങ്ങളില്‍ വാക്കുകള്‍ ഇടറിയപ്പോള്‍ വിവാദങ്ങളാണ് പിറവി കൊണ്ടത്. അത് സര്‍വേകളിലെല്ലാം ട്രംപിന് തിരിച്ചടിയായി.
ഇത് ഏവരെയും ട്രംപിന്റെ പരാജയത്തിന്റെ കഥകളെഴുതാന്‍ പ്രേരിപ്പിച്ചു. ഇന്നലെ രാവിലെ ആരംഭിച്ച വോട്ടെടുപ്പില്‍ കനത്ത പോളിങ്ങാണ് രേഖപ്പെടുത്തിയത്. അമേരിക്കയുടെ 45ാമത് പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതിന് റെക്കോര്‍ഡ് പോളിങ്ങാണ് രേഖപ്പെടുത്തിയത്. കണക്കുകളിലെല്ലാം വിജയം മാത്രം സ്വപ്‌നം കണ്ടുറങ്ങിയ ഹിലരി ക്യാംപിന് പരാജയമാണ് രുചിക്കാന്‍ കഴിഞ്ഞത്.
വോട്ടെണ്ണല്‍ പൂര്‍ത്തിയായതോടെ അമേരിക്കയുടെ ആദ്യ വനിതാ പ്രസിഡന്റോ ഏറ്റവും പ്രായമേറിയ പ്രസിഡന്റോ എന്ന ചോദ്യത്തിനാണ് തീരുമാനമായത്. അമേരിക്കന്‍ ചരിത്രത്തില്‍ ഏറ്റവും പ്രായമേറിയ പ്രസിഡന്റാണ് 70കാരനായ ഡൊണോള്‍ഡ് ജോണ്‍ ട്രംപ്. ട്രംപിന്റെ വിജയത്തോടെ എട്ടുവര്‍ഷം നീണ്ടുനിന്ന ഡെമോക്രാറ്റിക് ആധിപത്യത്തിനാണ് അവസാനമായത്.
ഡൊണാള്‍ഡ് ട്രംപ് 2017 ജനുവരി 20ന് അമേരിക്കയുടെ 45ാം പ്രസിഡന്റായി അധികാരമേല്‍ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."