പട്ടികവര്‍ഗ സഹായകേന്ദ്രങ്ങളിലേക്ക് ഓണറേറിയം വ്യവസ്ഥയില്‍ നിയമനം
ആലക്കോട്: ഇളംദേശം ബ്ലോക്ക് പഞ്ചായത്തിന്റെ 2016 -17 വര്‍ഷത്തെ പട്ടികവര്‍ഗ ഉപപദ്ധതിയില്‍ പട്ടയക്കുടി, പെരിങ്ങാശ്ശേരി, കവേപ്പള്ളി പട്ടികവര്‍ഗ്ഗ സങ്കേതത്തില്‍ ആരംഭിക്കുന്ന സഹായകേന്ദ്രങ്ങളിലേക്ക് ഓണറേറിയം വ്യവസ്ഥയില്‍ ജോലിക്കായി അപേക്ഷ ക്ഷണിച്ചു.
താല്‍ക്കാലികാടിസ്ഥാനത്തില്‍ 2017 മാര്‍ച്ച് 31 വരെയാണ് നിയമനം. പ്രായപരിധി 18 നും 30നും മദ്ധ്യേ. പ്ലസ് ടു, കമ്പ്യൂട്ടര്‍ യോഗ്യതയുള്ള ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ളവര്‍ക്ക് അപേക്ഷിക്കാം. പട്ടയക്കുടി, പെരിങ്ങാശ്ശേരി, കവേപ്പള്ളി സെറ്റില്‍മെന്റിലുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 5000 രൂപ ഓണറേറിയം അനുവദിക്കും. ഇന്റര്‍വ്യൂ 16ന് രാവിലെ 10 മണിക്ക് ഇളംദേശം ബ്ലോക്ക് പഞ്ചായത്തില്‍ നടക്കും. അപേക്ഷകര്‍ വെള്ളക്കടലാസില്‍ അപേക്ഷയും ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളും സഹിതം ഹാജരാകണം. ഫോണ്‍: 9496070359.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."