ലാവ്ലിന് കേസ്: പുനഃപരിശോധനാ ഹരജി ഹൈക്കോടതി 29 ന് പരിഗണിക്കും
കൊച്ചി: ലാവ്ലിന് കേസിലെ പ്രതികളെ കുറ്റവിമുക്തരാക്കിയ തിരുവനന്തപുരം സി.ബി.ഐ കോടതിയുടെ ഉത്തരവിനെതിരേ സി.ബി.ഐ നല്കിയ പുനഃപരിശോധനാ ഹരജി ഹൈക്കോടതി 29 ന് പരിഗണിക്കാന്‍ മാറ്റി. ഹരജി പരിഗണിക്കുന്ന ബെഞ്ചിലെ ജഡ്ജി ഇന്നലെ അവധിയിലായതിനാല്‍ മറ്റൊരു ബെഞ്ചിലാണ് ഹരജി വന്നത്. ഹരജി പരിഗണനയ്ക്കെടുത്തപ്പോള്‍ വാദം തുടങ്ങാന്‍ സി.ബി.ഐ തയാറാണെന്ന് അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ.എം നടരാജ് ഹാജരായി ബോധിപ്പിച്ചു. എന്നാല്‍ റിവിഷന്‍ ഹരജി പരിഗണിക്കേണ്ട ബെഞ്ചിലെ ജഡ്ജി തന്നെ വാദം കേള്‍ക്കുന്നതാണ് ഉചിതമെന്ന് വ്യക്തമാക്കി കേസ് 29 ലേക്ക് മാറ്റുകയായിരുന്നു.
സി.ബി.ഐയുടെ റിവിഷന്‍ ഹരജിക്കൊപ്പം ക്രൈം എഡിറ്റല്‍ ടി.പി നന്ദകുമാര്‍, കെ.എം ഷാജഹാന് തുടങ്ങിയവര്‍ നല്കിയ റിവിഷന്‍ ഹരജികള്‍ ഹൈക്കോടതി തള്ളിയിരുന്നു. നേരത്തെ രണ്ടു തവണ ഹരജി പരിഗണനയ്ക്കു വന്നപ്പോള്‍ സി.ബി.ഐയ്ക്കു വേണ്ടി അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹാജരാകുന്നുണ്ടെന്നും ഇതിനായി കൂടുതല്‍ സമയം വേണമെന്നും സി.ബി.ഐ അപേക്ഷിച്ചതു കണക്കിലെടുത്ത് മാറ്റിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."