HOME
DETAILS

പ്രചാരണ ബോര്‍ഡുകള്‍ ഇന്നു നീക്കം ചെയ്യാത്തപക്ഷം നിയമ നടപടിയെന്ന് പൊലീസ്

  
backup
May 18 2016 | 03:05 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%9a%e0%b4%be%e0%b4%b0%e0%b4%a3-%e0%b4%ac%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8

കയ്പമംഗലം : തിരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡുകളും കോടി തോരണങ്ങളും ഇന്നു തന്നെ നീക്കം ചെയ്യാന്‍ പൊലീസിന്റെ കര്‍ശന നിര്‍ദ്ദേശം. വൈകിട്ട് 5ന് മുന്‍പായി പ്രചാരണ ബോര്‍ഡുകള്‍ നീക്കം ചെയ്യാത്തപക്ഷം ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കും. നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിനായി വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേത്യത്വത്തില്‍ പൊതുസ്ഥലങ്ങള്‍ കയ്യേറിയും സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിലും വഴിയോരങ്ങളിലും സ്ഥാപിച്ചിട്ടുള്ള പ്രചാരണ സാമഗ്രികള്‍ എത്രയും വേഗം നീക്കം ചെയ്യണമെന്ന് പോലീസ് ആവശ്യപ്പെട്ടു. കൊടുങ്ങല്ലൂര്‍ സി.ഐയുടെ ഓഫീസില്‍ ചേര്‍ന്ന യോഗത്തിലാണ് പ്രസ്തുത തിരുമാനം ഉണ്ടായത്. പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചുവെന്ന പരാതിയും അതിന്റെ അടിസ്ഥാനത്തിലുള്ള സംഘര്‍ഷ സാധ്യതയും ഒഴിവാക്കാനുള്ള തിരുമാനത്തിലാണ് പൊതുവെ തന്നെ പ്രശ്‌നബാധിതമെന്നു കരുതപ്പെടുന്ന മതിലകം പൊലീസ് ഏരിയയില്‍ പൊലീസ് ഈ നിര്‍ദ്ദേശം കര്‍ശനമായി നല്‍കിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് സമയത്ത് തന്നെ പ്രധാനപ്പെട്ട എല്ലാ സ്ഥാനാര്‍ഥികളുടെയും പ്രചാരണ ബോര്‍ഡുകളും മറ്റും നശിപ്പിക്കപ്പെട്ടതുമായി ബന്ധപ്പെട്ടു നിരവധി പരാതികളാണ് മതിലകം പൊലീസ് സ്റ്റേഷനില്‍ ലഭിച്ചിരിക്കുന്നത്. അത് കൊണ്ട് തന്നെയാണ് കൊടുങ്ങല്ലൂര്‍ സി.ഐ സിബി ടോമിന്റെ നേതൃത്വത്തില്‍ നടത്തിയ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുടെയും തിരഞ്ഞെടുപ്പ് ഏജന്റ്മാരുടെയും യോഗത്തിലാണ് മേഖലയില്‍ സ്ഥാപിച്ചിട്ടുള്ള പ്രചാരണ സാമഗ്രികള്‍ ബന്ധപ്പെട്ട രാഷ്ട്രീയ കക്ഷികള തന്നെ നീക്കം ചെയ്യാന്‍ തീരുമാനം ഉണ്ടായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  2 hours ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  3 hours ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  3 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  3 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  3 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  4 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  4 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  4 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  5 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  5 hours ago