മട്ടാഞ്ചേരിയില്‍ വിനോദ സഞ്ചാരികള്‍ വലഞ്ഞു
മട്ടാഞ്ചേരി: ആയിരം,അഞ്ഞൂറ് രൂപയുടെ നോട്ടുകളുടെ നിരോധനം മൂലം വിദേശ വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ വലഞ്ഞു. അപ്രതീക്ഷിതമായി ഉണ്ടായ പ്രഖ്യാപനം ടൂറിസം മേഖലയിലാണ് വലിയ ചലനം സൃഷ്ടിച്ചത്. വന്‍കിട ഹോട്ടലുകളും മറ്റും നിരോധിച്ച കറന്‍സി വാങ്ങാന്‍ തയാറായെങ്കിലും ചെറുകിടക്കാര്‍ തയ്യാറാകാത്തതാണ് സഞ്ചാരികള്‍ക്ക് വിനയായത്. ഫോര്‍ട്ട്‌കൊച്ചി, മട്ടാഞ്ചേരി മേഖലയില്‍ എത്തുന്ന വിനോദസഞ്ചാരികളില്‍ അധികവും ചെറിയ സൗകര്യങ്ങളാണ് ഉപയോഗിക്കുന്നത്. പുറമേ നിന്നുള്ള ഭക്ഷണമാണ് ഇവരില്‍ പലരും കഴിക്കുന്നത്.
ഇത്തരത്തിലുള്ളവര്‍ക്ക് ഭക്ഷണം പോലും കഴിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. എന്നാല്‍ ചില കച്ചവടക്കാരും ഹോംസ്റ്റേ ഉടമകളും നിരോധിത കറന്‍സി വാങ്ങാന്‍ തയ്യാറായി. ഫോര്‍ട്ട്‌കൊച്ചിയിലെ മീന്‍ വില്‍പ്പന സ്റ്റാളുകളില്‍ എത്തിയവരില്‍ ഭൂരിഭാഗവും അഞ്ഞൂറ്, ആയിരം രൂപയുടെ നോട്ടുകളുമായാണ് എത്തിയത്.
വാങ്ങാന്‍ എത്തിയവരില്‍ നിന്ന് കച്ചവടക്കാര്‍ പണം സ്വീകരിച്ചെങ്കിലും മീന്‍ എത്തിച്ച് കൊടുക്കുന്നവര്‍ കച്ചവടക്കാരില്‍ നിന്ന് പണം സ്വീകരിക്കാതിരുന്നത് പ്രശ്‌നത്തിനിടയാക്കി. ലോട്ടറി ഉള്‍പ്പെടെയുള്ള ചില സ്ഥാപനങ്ങള്‍ പണം സ്വീകരിച്ചത് ശ്രദ്ധേയമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."