HOME
DETAILS

ലഭിച്ചത് മുവായിരത്തോളം അപേക്ഷകള്‍

  
backup
November 10 2016 | 02:11 AM

%e0%b4%b2%e0%b4%ad%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%a4%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%b5%e0%b4%be%e0%b4%af%e0%b4%bf%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8b%e0%b4%b3%e0%b4%82-%e0%b4%85

മുഹമ്മദലി പേലേപ്പുറം


മലപ്പുറം: ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് നല്‍കുന്ന ഭവനനിര്‍മാണ ധനസഹായത്തിനു ജില്ലയില്‍നിന്നു ലഭിച്ചതു മുവായിരത്തോളം അപേക്ഷകള്‍. മുസ്‌ലിം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്‌സി, ജൈനര്‍ എന്നീ ന്യൂനപക്ഷമത വിഭാഗത്തില്‍പ്പെടുന്ന വിധവകളുടെയും വിവാഹബന്ധം വേര്‍പ്പെടുത്തിയവരുടെയും ഉപേക്ഷിക്കപ്പെട്ടവരുടെയും ഭവനനിര്‍മാണത്തിനാണ് രണ്ടര ലക്ഷം രൂപ ധനസഹായമായി നല്‍കുന്നത്.
കഴിഞ്ഞ മാസം അവസാനംവരെയാണ് പദ്ധതിക്കായി അപേക്ഷിക്കാനുള്ള സമയമുണ്ടായിരുന്നത്. ധനസഹായത്തിനായി 2,967പേരാണ് ഇതുവരെ ജില്ലാ കലക്ടറേറ്റിലെ ന്യൂനപക്ഷക്ഷേമ സെക്ഷനില്‍ നേരിട്ടും തപാല്‍വഴിയും അപേക്ഷിട്ടുള്ളത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ സഹായധനത്തിനായി അപേക്ഷിച്ചവരുടെ എണ്ണം കൂടുതലാണ്. അതേസമയം, ആയിരത്തിനു മുകളില്‍ അപേക്ഷകരുണ്ടായിരുന്നെങ്കിലും 200 പേര്‍ക്കു മാത്രമാണ് കഴിഞ്ഞ വര്‍ഷം ധനസഹായം ലഭിച്ചത്. ഒരു വീടിനു രണ്ടര ലക്ഷം രൂപയാണ് ധനസഹായം ലഭിക്കുന്നത്. ഇതു പിന്നീട് തിരിച്ചടക്കേണ്ടതില്ല.
അപേക്ഷകരുടെ സ്വന്തം പേരില്‍ ബാധ്യതകളില്ലാത്ത ചുരുങ്ങിയതു രണ്ട് സെന്റ് സ്ഥലമുണ്ടായിരിക്കണം. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം. ബി.പി.എല്‍ കുടുംബം, അപേക്ഷകയ്‌ക്കോ മക്കള്‍ക്കോ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍, പെണ്‍കുട്ടികള്‍ മാത്രമുള്ള അപേക്ഷക തുടങ്ങിയവര്‍ക്കു മുന്‍ഗണന നല്‍കും. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ഥിരവരുമാനം ലഭിക്കുന്ന മക്കളുള്ള വിധവകള്‍, സര്‍ക്കാരില്‍നിന്നോ സമാന ഏജന്‍സികളില്‍നിന്നോ ഇതിനു മുന്‍പു ഭവനനിര്‍മാണത്തിന് സഹായം ലഭിച്ചവര്‍ എന്നിവര്‍ക്കു ധനസഹായം ലഭിക്കില്ല.
ഘട്ടംഘട്ടമായാണ് തുക ലഭ്യമാക്കുക. ഭവനനിര്‍മാണ ധനസഹായത്തിനായി നല്‍കിവരുന്ന തുക കഴിഞ്ഞ വര്‍ഷം മുതലാണ് സര്‍ക്കാര്‍ രണ്ടര ലക്ഷമായി ഉയര്‍ത്തിയത്. അതിനു മുന്‍പു രണ്ടു ലക്ഷം രൂപവീതമാണ് നല്‍കിവന്നിരുന്നത്. അതേസമയം, സഹായധനം ലഭിക്കുന്നവരുടെ എണ്ണത്തെകുറിച്ചോ ഗുണഭോക്താക്കളെ തെരെഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡത്തെ കുറിച്ചോ സര്‍ക്കാര്‍ വ്യക്തമായ മാര്‍ഗനിര്‍ദേശമൊന്നും ഇതുവരെ നല്‍കിയിട്ടില്ല. മുന്‍ വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ച പത്തു മാനദണ്ഡങ്ങള്‍ക്കനുസരിച്ചു മാര്‍ക്ക് നല്‍കി ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ചവരെയായിരുന്നു ഗുണഭോക്തക്കളായി തെരഞ്ഞെടുത്തിരുന്നത്. ന്യൂനപക്ഷക്ഷേമ വകുപ്പിലെ ഉദ്യോഗസ്ഥന്‍, വകുപ്പിനു കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മൈനോരിറ്റി കോച്ചിങ് സെന്ററിലെ പ്രിന്‍സിപ്പല്‍, കലക്ടറേറ്റിലെ സീനിയര്‍ സൂപ്രണ്ട് എന്നിവര്‍ ഉള്‍പ്പെടുന്ന ജില്ലാതല സെലക്ഷന്‍ കമ്മിറ്റി ചേര്‍ന്നാണ് മൂന്‍ വര്‍ഷങ്ങളില്‍ ഗുണഭോക്താക്കളെ തെരെഞ്ഞെടുത്തിരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-20-11-2024

PSC/UPSC
  •  22 days ago
No Image

വനിതാ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിയിൽ ചാംപ്യന്മാരായി ഇന്ത്യ

Others
  •  22 days ago
No Image

മദീനയില്‍ സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനം ആരംഭിക്കാന്‍ സഊദി അറേബ്യ; ഒരേ സമയം 400 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം

Saudi-arabia
  •  22 days ago
No Image

തിരുവനന്തപുരം;വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

Kerala
  •  22 days ago
No Image

അധ്യാപകര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി സഊദി അറേബ്യ

Saudi-arabia
  •  22 days ago
No Image

കെ ഗോപാലകൃഷ്‌ണനെതിരെ കേസെടുക്കാം; ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ

Kerala
  •  22 days ago
No Image

സഊദിയില്‍ വാടക കരാര്‍ തയ്യാറാക്കുന്നതിനുള്ള ഫീസ് കെട്ടിട ഉടമ വഹിക്കണം; അറിയിപ്പുമായി ഈജാര്‍ പ്ലാറ്റഫോം

Saudi-arabia
  •  22 days ago
No Image

ഇന്ത്യയിലെ ആദ്യ നൈറ്റ് സഫാരി ഉത്തര്‍പ്രദേശ് സമ്മാനിക്കും; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

National
  •  22 days ago
No Image

റസിഡന്‍സി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവരെ ആദരിക്കാന്‍ ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേക പ്ലാറ്റ്‌ഫോം ഒരുക്കി ദുബൈ 

uae
  •  22 days ago
No Image

ക്രിക്കറ്റ് മത്സരത്തിനിടെ സ്‌ട്രൈറ്റ് ഡ്രൈവ് നേരിട്ട് മുഖത്തടിച്ച് അംപയര്‍ക്ക് പരിക്ക്

Cricket
  •  22 days ago