വാഗണ്‍ ട്രാജഡി ദേശാഭിമാന സമ്മേളനം തിരൂരില്‍
തിരൂര്‍: വാഗണ്‍ ദുരന്തത്തിന് 95 ആണ്ട് തികയുന്ന വേളയില്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി 20ന് തിരൂരില്‍ ദേശാഭിമാന സമ്മേളനം നടത്തും. സമ്മേളനത്തിന്റെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു.
രക്ഷാധികാരികള്‍: സയ്യിദ് കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, സയ്യിദ് ഫഖറുദ്ദീന്‍ തങ്ങള്‍, ശംഷുദ്ദീന്‍ ഫൈസി കുണ്ടൂര്‍, ചെയര്‍മാന്‍: ഉമറലി ശിഹാബ് തങ്ങള്‍ വൈലത്തൂര്‍. വൈസ് ചെയര്‍മാന്‍മാര്‍: ശഹീര്‍ അന്‍വരി പുറങ്ങ്, കെ.സി നൗഫല്‍, ടി. സിദ്ദീഖ് ഹാജി. ജനറല്‍ കണ്‍വീനര്‍: പി.എം റഫീഖ് അഹമദ്, ജോയിന്റ് കണ്‍വീനര്‍മാര്‍: എം.പി സാദിഖ്, ഹനീഫ മാസ്റ്റര്‍ അയ്യായ. പ്രചാരണ വിഭാഗം: ചെയര്‍മാന്‍: നാസര്‍ പത്തംമ്പാട്, വൈസ് ചെയര്‍മാന്‍മാര്‍: അബ്ദുറഹിമാന്‍ ഫൈസി, എം.പി യൂനസ്. കണ്‍വീനര്‍: സുലൈമാന്‍ മീനടത്തൂര്‍, ജംഷിദ് പൂക്കയില്‍.
സപ്ലിമെന്റ് ചെയര്‍മാന്‍: ശാക്കിര്‍ ഫൈസി കാളാട്. കണ്‍വീനര്‍: ബശീര്‍ മുത്തൂര്‍, മുസ്തഫ ഏഴൂര്‍, അബ്ദുറഹീം വെട്ടം. സാമ്പത്തിക വിഭാഗം ചെയര്‍മാന്‍: തറമ്മല്‍ അഷ്‌റഫ്, മുസ്തഫ മതിലിങ്ങല്‍, മുബാറക്ക് പുല്ലൂര്‍. മീഡിയ ചെയര്‍മാന്‍: ഐ.പി അബു. കണ്‍വീനര്‍: സൈഫു വാണിയന്നൂര്‍, ശിഹാബ് കോരങ്ങത്ത്.
യോഗം പി.എം റഫീഖ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ശഹീര്‍ അന്‍വരി അധ്യക്ഷനായി. സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍, കെ.സി നൗഫല്‍, എം.പി സാദിഖ്, തറമ്മല്‍ അഷ്‌റഫ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."