ശരീഅത്തിനെതിരായ പോരാട്ടത്തില്‍ പങ്കാളിയാവണം: ഉമര്‍ മുസ്‌ലിയാര്‍
ചപ്പാരപ്പടവ്: ഏക സിവില്‍കോഡ് നടപ്പാക്കാന്‍ ശ്രമിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ജനങ്ങള്‍ അനുഭവിക്കുന്ന അടിസ്ഥാന പ്രശ്‌നങ്ങള്‍ക്കാണു മുന്‍ഗണന നല്‍കേണ്ടതെന്നു സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി പി.പി ഉമര്‍ മുസ്‌ലിയാര്‍. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ ലീഡേഴ്‌സ് ക്യാംപ് പെരുമളാബാദ് ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭരണഘടന ന്യൂനപക്ഷത്തിനു നല്‍കിയ ആനുകൂല്യങ്ങള്‍ക്കു കത്തിവയ്ക്കാനുള്ള ശ്രമത്തില്‍ നിന്നു പിന്‍മാറണമെന്നും ഉമര്‍ മുസ്‌ലിയാര്‍ ആവശ്യപ്പെട്ടു. മാണിയൂര്‍ അബ്ദുറഹ്മാന്‍ ഫൈസി അധ്യക്ഷനായി. കെ.സി മൊയ്തു മൗലവി, ഇബ്രാഹിം ബാഖവി, അബ്ദുല്‍ റഹ്മാന്‍ ഹൈത്തമി ബ്ലാത്തൂര്‍, ഹംസ ഹാജി, പി.ടി മുഹമ്മദ്, വി.പി.പി ഹമീദ്, ലത്തീഫ് എടവച്ചാല്‍, ലത്തീഫ് ഫൈസി പറമ്പായി, മുഹമ്മദ് ബ്‌നു ആദം, അഫ്‌സല്‍ രാമന്തളി, സലാം ഇരിക്കൂര്‍, വി.വി മുഹമ്മദ് കുഞ്ഞി ഖത്തര്‍, റാഷിദ് ഹാജി ഖത്തര്‍, തൈ്വബ അബ്ദുല്‍റഹ്മാന്‍ ഖത്തര്‍, സക്കരിയ ദാരിമി, ഷമീര്‍ അസ്ഹരി, അബ്ദുറഹ്മാന്‍ മിസ്ബാഹി, സിദ്ദീഖ് ഫൈസി, പി.പി മുഹമ്മദ് കുഞ്ഞി, അബ്ദുസമദ് മുട്ടം, ഷുക്കൂര്‍ ഫൈസി, നവാസ് ദാരിമി, ഹാരിസ് ദാരിമി സംസാരിച്ചു.
ജില്ലയില്‍ നിന്നു സുപ്രഭാതം പത്രം ഏറ്റവും കൂടുതല്‍ വാര്‍ഷിക വരിക്കാരെ ചേര്‍ത്ത തൂവക്കുന്ന് റെയിഞ്ചിനും തൂവക്കുന്ന് മദ്‌റസക്കുമുള്ള ഉപഹാരം കെ.പി. പി തങ്ങള്‍ നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."