രാമചന്ദ്രന് വധം: കുറ്റപത്രം സമര്‍പ്പിച്ചു
പയ്യന്നൂര്‍: ബി.എം.എസ് പ്രവര്‍ത്തകനും ഓട്ടോ ഡ്രൈവറുമായ അന്നൂരിലെ സി.കെ രാമചന്ദ്രനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. അന്വേഷണ ചുമതലയുള്ള ശ്രീകണ്ഠപുരം സി.ഐ വി.വി ലതീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുന്നൂറോളം പേജുള്ള കുറ്റപത്രം പയ്യന്നൂര്‍ ജൂഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. ഡി.വൈ.എഫ്ഐ പ്രവര്‍ത്തകരായ അന്നൂരിലെ ടി.സി.വി നന്ദകുമാര്‍, റിജു, ഗിരീഷ്, റിനീഷ്, ശ്രീജിത്ത്, രഹ്നേജ്, നിഷാദ്, പ്രശോഭ് എന്നീ എട്ടുപേര്‍ക്കെതിരേയാണ് കുറ്റപത്രം. കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയതോടെ റിമാന്‍ഡിലായിരുന്ന എട്ട് പ്രതികളില്‍ അഞ്ചു പേരും ജാമ്യത്തില്‍ പുറത്തിറങ്ങിയിരുനേനു. ഡി.വൈ.എഫ്.ഐ നേതാക്കളായ രഹ്നേജ്, നിഷാദ്, പ്രശോഭ് എന്നിവരാണ് റിമാന്‍ഡിലുള്ളത്. കേസില്‍ നേരത്തെ പ്രതി പട്ടികയില്‍ ഉണ്ടായിരുന്ന ഡി.വൈ.എഫ്.ഐ പയ്യന്നൂര്‍ ബ്ലോക്ക് സെക്രട്ടറി എ.വി രഞ്ജിത്തിനെ പിന്നീട് ഒഴിവാക്കി അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ജൂലൈ 11ന് രാത്രിയാണ് രാമചന്ദ്രനെ വീട്ടില്‍ കയറി വെട്ടികൊലപ്പെടുത്തിയത്. ധനരാജ് വധക്കേസില്‍ റിമാന്‍ഡിലായിരുന്ന എട്ടിക്കുളം മൊട്ടക്കുന്നിലെ ആര്.എസ്.എസ് പ്രവര്ത്തകന് മനൂപിന് തലശ്ശേരി സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."