പുതിയ നോട്ടുകളുടെ കള്ളനോട്ടുകള്‍ നിര്‍മിക്കാന്‍ പാകിസ്താന് സാധിക്കില്ലെന്ന് രഹസ്യാന്വേഷണ വിഭാഗം
ന്യൂഡല്‍ഹി: അസാധുവാക്കിയ പഴയ നോട്ടുകള്‍ക്ക് പകരം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പുറത്തിറക്കുന്ന രൂപയുടെ പുതിയ നോട്ടുകളുടെ കള്ളനോട്ടുകള്‍ നിര്‍മിക്കാന്‍ പാകിസ്താന്് സാധ്യമല്ലെന്ന് രഹസ്യാന്വേഷ ഏജന്‍സികള്‍. പുറത്തിറങ്ങുന്ന പുതിയ 500, 2000 രൂപ നോട്ടുകളുടെ സുരക്ഷാ ക്രമീകരണങ്ങള്‍ പകര്‍ത്താന്‍ സാധ്യമല്ല.
കഴിഞ്ഞ ആറു മാസമായി പുതിയ നോട്ടുകളുടെ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തിവരുകയായിരുന്നു. റിസേര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ് (റോ), ഇന്ത്യയുടെ വിദേശ രഹസ്യാന്വേഷണ ഏജന്‍സി, ഇന്റലിജന്‍സ് ബ്യൂറോ (ഐബി), ഡിആര്‍ഐ എന്നിവ ഇക്കാര്യം ഉറപ്പുവരുത്തുന്നു. എന്നാല്‍, എന്തൊക്കെ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് വെളിപ്പെടുത്താന്‍ ഇവര്‍ തയാറായിട്ടില്ല.
പാകിസ്താനിലെ പെഷവാറിലാണ് വ്യാജ ഇന്ത്യന്‍ നോട്ടുകള്‍ അച്ചടിക്കുന്നതെന്ന് ഇന്റലിജന്‍സ് ഏജന്‍സി നേരത്തെ തന്നെ സര്‍ക്കാരിനേയും ആര്.ബി.ഐയെയും അറിയിച്ചിരുന്നു. പാക് ചാരസംഘടനയായ ഐഎസ്ഐയുടെ മേല്‍നോട്ടത്തിലാണ് ഇവ നിര്‍മിക്കുന്നതെന്നും അറിയിച്ചിരുന്നു. ഓരോ വര്‍ഷവും 70 കോടിയോളം വ്യാജ ഇന്ത്യന്‍ രൂപ പാക്കിസ്ഥാന് ഇന്ത്യയില്‍ എത്തിച്ചിരുന്നതായാണ് രഹസ്യാന്വേഷണ വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."