HOME
DETAILS
MAL
സ്രോതസില്ലാതെ നിക്ഷേപിക്കുന്ന 2.5 ലക്ഷത്തിന് മുകളിലുള്ള തുകയ്ക്ക് 200 ശതമാനം പിഴ
backup
November 10 2016 | 05:11 AM
ന്യൂഡല്‍ഹി: ഡിസംബര്‍ 30 വരെ ബാങ്കില്‍ രണ്ട് ലക്ഷത്തിന് മുകളിലുള്ള തുക നിക്ഷേപിക്കുന്നവര്‍ മതിയായ തെളിവുകള്‍ ഹാജരാക്കണം. അല്ലാത്ത പക്ഷം നികുതിക്കു പുറമെ 200 ശതമാനം പിഴ ഈടാക്കാനാണ് തീരുമാനം.
വന്‍ തുക നിക്ഷേപിക്കുന്നവരുടെ പാന്‍ കാര്‍ഡ് അടക്കമുള്ള പൂര്‍ണ വിവരങ്ങള്‍ ശേഖരിക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
നവംബര്‍ 10 മുതല്‍ ഡിസംബര്‍ 30 വരെ ബാങ്കുകളില്‍ നിക്ഷേപിക്കുന്ന തുകയുടെ പൂര്‍ണവിവരം സര്‍ക്കാരിന് ലഭിക്കും. ഇതില്‍ രണ്ട് ലക്ഷത്തിലേറെ നിക്ഷേപിക്കുന്നവരെ ആദായ നികുതി വകുപ്പ് നിരീക്ഷിക്കും. സ്രോതസ് വെളിപ്പെടുത്താന്‍ കഴിയാത്ത പക്ഷം മാത്രമേ നടപടി ഉണ്ടായിരിക്കുകയുള്ളു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."