ഭൂമി മണ്ണിട്ട് നികത്തുന്നത് ആര്‍.ഡി.ഒ തടഞ്ഞു
കരുളായി: കരുളായി വില്ലേജ് ഓഫിസിനു സമീപത്തു സ്വകാര്യ വ്യക്തി ഭൂമി മണ്ണിട്ട് നികത്തുന്നത് ആര്‍.ഡി.ഒയുടെ നിര്‍ദേശത്തെ തുടര്‍ന്നു തഹസില്‍ദാര്‍ തടഞ്ഞു. പാലേങ്ങാടന്‍ ഫാത്തിമ അബുവാണ് വീട് നിര്‍മിക്കുന്നതിന് മണ്ണടിക്കണമെന്നവശ്യപ്പെട്ടു ജിയോളജി വകുപ്പിനെ സമീപിച്ചിരുന്നത്.
തുടര്‍ന്നു ജില്ലാ ഓഫിസര്‍ നിശ്ചിത ഫീസ് ഈടാക്കി മണ്ണിടാന്‍ അനുമതി നല്‍കുകയായിരുന്നു. എന്നാല്‍ അടിയാധാര പ്രകാരം നിലമായിക്കിടക്കുകയും തണ്ണീര്‍തടം നിലനില്‍ക്കുകയും ചെയ്യുന്ന സ്ഥലം മുന്‍കാലങ്ങളില്‍ പാടമായിരുന്നെന്നും ഈ കാരണത്താല്‍ മണ്ണിട്ട് നികത്തിയാല്‍ മേഖലയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാകുമെന്നും ചൂ@ിക്കാട്ടി ജില്ലാ കലക്ടര്‍ അടക്കമുള്ളവര്‍ക്ക് പ്രദേശവാസികള്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ആര്‍.ഡി.ഒ മണ്ണിടല്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിച്ചത്.
അഡീഷണല്‍ തഹസില്‍ദാര്‍ പി. ഗീതയും ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ. മുരളീധരനും സ്ഥലം സന്ദര്‍ശിക്കുകയും അളന്നു തിട്ടപ്പെടുത്തുകയും പ്രഥമികാന്വേഷണം നടത്തുകയും ചെയ്തു.
പഞ്ചായത്തംഗങ്ങള്‍ക്കെതിരേ നടപടിയാവശ്യപ്പെട്ട് കോണ്‍ഗ്രസ്
വണ്ടൂര്‍: യു.ഡി.എഫ് സ്റ്റിയറിങ് കമ്മിറ്റി തീരുമാനത്തിനു വിരുദ്ധമായി നിലപാട് സ്വീകരിച്ച അംഗങ്ങള്‍ക്കെതിരേ നടപടിയാവശ്യപ്പെട്ട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി രംഗത്ത്. വണ്ടൂരിലെ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടത്തിപ്പിന് അനുമതി നല്‍കുന്നതിനെതിരേ ബോര്‍ഡ് യോഗത്തില്‍ വിയോജനക്കുറിപ്പെഴുതിയ കോണ്‍ഗ്രസ് അംഗങ്ങളായ സി.ടി ജംഷീര്‍ ബാബു, കെ.കെ സാജിത എന്നിവര്‍ക്കെതിരേയാണ് അച്ചടക്ക നടപടി ആവശ്യപ്പെട്ടിരിക്കുന്നത്.
ജനകീയമായി സംഘടിപ്പിക്കുന്ന ഫുട്‌ബോള്‍ മേളയ്ക്ക് ഇവര്‍ എതിരുനിന്നതോടെ പാര്‍ട്ടിക്കു പൊതുസമൂഹത്തില്‍ ക്ഷീണം സംഭവിച്ചിട്ടുണ്ടെന്നും സ്റ്റിയറിങ് കമ്മിറ്റി തീരുമാനത്തിനു വിരുദ്ധമായ നിലപാട് സ്വീകരിച്ചു പാര്‍ട്ടിയെ വെല്ലുവിളിക്കുകയാണ് ഇരുവരും ചെയ്തിട്ടുള്ളതെന്നും പ്രസിഡന്റ് സലാം ഏമങ്ങാട് നല്‍കിയ കത്തില്‍ പറയുന്നു. കഴിഞ്ഞ 31നു നടന്ന ബോര്‍ഡ് യോഗത്തിലാണ് ഇവര്‍ വിയോജനം രേഖപ്പെടുത്തിയത്. ഇവര്‍ക്കെതിരേ നടപടിയാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി നേരത്തെ രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."