കോക്കനട്ട് ഫാര്‍മേഴ്‌സ് കമ്പനിയില്‍ ക്രമക്കേടെന്ന്
കോഴിക്കോട്: നാളികേര വികസന ബോര്‍ഡിന്റെ താത്പര്യത്തില്‍ രൂപീകരിച്ച കോഴിക്കോട് കോക്കനറ്റ് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയിലെ കര്‍ഷകര്‍ പ്രതിസന്ധിയിലാണെന്ന് ഷെയര്‍ഹോള്‍ഡേഴ്‌സ് ആക്ഷന്‍ കമ്മിറ്റി. കമ്പനിയില്‍ വ്യാപകമായ അഴിമതിയും സാമ്പത്തിക ക്രമക്കേടുകളുമാണ് നടക്കുന്നത്. പ്രഖ്യാപിത മൂലധനം നാലുകോടി രൂപയായി 2014 ജനുവരിയില്‍ ഏകീകരിക്കപ്പെട്ട കമ്പനിയുടെ ഇപ്പോഴത്തെ അടച്ചു തീര്‍ത്ത മൂലധനം ഒരു കോടി അറുപതു ലക്ഷം രൂപയാണ്. കോഴിക്കോട് ബ്‌ളോക്ക്, കുന്ദമംഗലം, തലക്കുളത്തൂര്‍, കോരപ്പുഴ, ചക്കിലോട്, പട്ടര്‍പാലം, ചേളന്നൂര്‍, കുരുവട്ടൂര്‍, സുരക്ഷ ഓമശ്ശേരി അഗ്രിമ കാക്കൂര്‍, എന്നീ ഫെഡറേഷനുകളിലെ കര്‍ഷകരാണ് കമ്പനിയിലെ ഓഹരി ഉടമകള്‍.
കര്‍ഷകരുടെ ഓഹരി തുകകള്‍ അന്യാധീനപ്പെടാതെ സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ അധികാരികള്‍ തയ്യാറാകണമെന്ന് കമ്പനി ഡയറക്ടര്‍ ശ്രീനിവാസന്‍ നായര്‍, വി ബാലന്‍, മുഹമ്മദ് മാസ്റ്റര്‍, ബിജുരാജ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."