ജി.സി.സി ഉച്ചകോടി അടുത്തമാസം ബഹ്‌റൈനില്‍
ജിദ്ദ: ഗള്‍ഫ് സഹകരണ കൗണ്‍സില്‍ അംഗ രാജ്യങ്ങളിലെ ഭരണ സാരഥികള്‍ പങ്കെടുക്കുന്ന ഉച്ചകോടി അടുത്ത മാസം ബഹ്‌റൈനില്‍
നടക്കുമെന്ന് ജി.സി.സി ജനറല്‍ സെക്രട്ടേറിയറ്റ് വക്താവ് അഹമദ് അല്‍ കാബി പറഞ്ഞു.
ജി.സി.സി രാഷ്ട്രങ്ങളുമായി നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെ ഉച്ചകോടിയില്‍ പങ്കെടുക്കും.
1981ല്‍ രൂപീകരിച്ച ജി.സി.സിയുടെ 37- മത് ഉച്ചകോടി അടുത്ത മാസം നടത്താനാണ് തീരുമാനം. ഉച്ചകോടിയുടെ അജണ്ടയും തീയതിയും ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് ജി.സി.സി വിദേശകാര്യ മന്ത്രിമാര്‍ അടുത്ത ആഴ്ച യോഗം ചേരുമെന്ന് അഹമദ് അല്‍ കാബി പറഞ്ഞു.
ഉച്ചകോടിയില്‍ പശ്ചിമേഷ്യയിലെ സുരക്ഷയും സമാധാനവും മുഖ്യ വിഷയമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനു പുറമെ തീവ്രവാദം, സാമ്പത്തിക സഹകരണം, സിറിയ, യമന്‍, ഇറാഖ്, ഫലസ്തീന്‍ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യും.
ജി.സി.സിയെ ഗള്‍ഫ് യൂനിയനായി പരിവര്‍ത്തനം ചെയ്യുന്നതിന് സഊദി അറേബ്യ മുന്നോട്ടുവച്ച നിര്‍ദേശം ഉച്ചകോടിയിലെ മുഖ്യ ചര്‍ച്ചാ വിഷയമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."