HOME
DETAILS
MAL
ജില്ലാ സഹോദയ കായികമേള ഇന്ന് ആരംഭിക്കും
backup
November 10 2016 | 18:11 PM
മൂന്നാര്‍: ഇടുക്കി ജില്ലാ സഹോദയ കായിക മേളയ്ക്ക് ഇന്ന് കൊരണ്ടിക്കാട് കാര്‍മ്മലഗിരി പബ്ലിക്ക് സ്‌കൂള്‍ സ്റ്റേഡിയത്തില്‍ തിരിതെളിയും. രാവിലെ സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ ഇടുക്കി സഹോദയ പ്രസിഡന്റ് ഫാ: ടോമി നമ്പ്യാപറമ്പില്‍ ദീപശിഖ തെളിയിക്കും. ജില്ലയിലെ 31 സി.ബി.എസ്.ഇ സ്‌കൂളുകളില്‍ നിന്നുള്ള 800 -ഓളം കായികതാരങ്ങളാണ് മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. രണ്ടുദിവസമായാണ് മത്സരങ്ങല്‍ സംഘടിപ്പിച്ചിരിക്കുന്നത്. 12 ന് വൈകുന്നേരം ദേവികുളം എം.എല്‍.എ.എസ്. രാജേന്ദ്രന്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."