ആധാര്‍കാര്‍ഡ് പകര്‍പ്പ് ഹാജരാക്കണം
കൊല്ലം: സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പ്പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ നവംബര്‍ 18 നകം ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് കൊല്ലം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫിസില്‍ ഹാജരാക്കണം.
കുണ്ടറ: ഇളമ്പള്ളൂര്‍ കൃഷിഭവന്‍ മുഖാന്തരം കര്‍ഷക പെന്‍ഷന്‍ വാങ്ങുന്ന കര്‍ഷകര്‍ തുടര്‍പെന്‍ഷന്‍ ലഭിക്കുന്നതിന് 14നകം ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് കൃഷിഭവനില്‍ നല്‍കണം.
ജില്ലാ സാക്ഷരതാ സമിതി യോഗം
കൊല്ലം: ജില്ലാ സാക്ഷരതാ സമിതിയുടെ യോഗം 14ന് രാവിലെ 11ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേമ്പറില്‍ കൂടും.
ഏഴാംതരം തുല്യതാ പരീക്ഷ നാളെ
കൊല്ലം: സാക്ഷരതാമിഷന്‍ നടത്തുന്ന ഏഴാംതരം തുല്യതാ പരീക്ഷ നാളെ ആരംഭിക്കും. ജില്ലയില്‍ 228 പേര്‍ പരീക്ഷയെഴുതും. കൊല്ലം കോര്‍പറേഷനിലാണ് ഏറ്റവും കൂടുതല്‍ പഠിതാക്കളുള്ളത്. കുറവ് ചാത്തന്നൂര്‍ ബ്ലോക്കില്‍ ഒന്‍പതു പേര്‍. 14 സ്‌കൂളുകളില്‍ നടക്കുന്ന പരീക്ഷ 13ന് അവസാനിക്കും. പഠിതാക്കള്‍ക്കാവശ്യമായ സൗകര്യങ്ങള്‍ അതത് പഞ്ചായത്ത്, നഗരസഭകളാണ് ഒരുക്കുന്നത്. ഡയറ്റിന്റെ മേല്‍നോട്ടത്തിലാണ് മൂല്യനിര്‍ണയം നടത്തുക. പരീക്ഷ ജയിക്കുന്നവര്‍ക്ക് പിന്നീട് പത്താംതരത്തിലും തുടര്‍ന്ന് ഹയര്‍സെക്കന്‍ഡറിയിലും ചേര്‍ന്ന് പഠിക്കാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."