അന്നദാന മണ്ഡപത്തിന് അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ചു
കോട്ടയം: പാക്കില്‍ ശ്രീധര്ണശാസ്താ ക്ഷേത്രത്തിന്റെ അന്നദാന മണ്ഡപത്തിന്റെ നിര്‍മാണാനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് പ്രാര്‍ഥനാ യജ്ഞം നടത്തും. നാളെ രാവിലെ മുതലാണ് യജ്ഞം ആരംഭിക്കുക.
ഹിന്ദുമഹാസഭ സംസ്ഥാന പ്രസിഡന്റ് സ്വാമി ദത്താത്രേയസായി സ്വരൂപാനന്ദ യജ്ഞം ഉദ്ഘാടനം ചെയ്യും. രേഖകള്‍ സമര്‍പ്പിച്ചിട്ടും കെട്ടിട നിര്‍മാണത്തിനു കോട്ടയം മുനിസിപ്പാലിറ്റി അനുമതി നല്‍കിയിരുന്നില്ല. ഇതിനെതിരെയാണ് ആരംഭഘട്ടത്തില്‍ പ്രാര്‍ത്ഥനായജ്ഞം നടത്തുന്നത്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും ഭക്തജനങ്ങളുടെയും സംയുക്ത സംരംഭമായാണ് മണ്ഡപം നിര്‍മിക്കാന്‍ പദ്ധതിയിട്ടത്.എന്നാല്‍ ചില സമീപ വാസികള്‍ ഇതിനെതിരെ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തതോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്ക്കുകയായിരുന്നുവെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
തുടര്‍ന്നു മുനിസിപ്പാലിറ്റിയുടെ അനുമതിക്കായി ആവശ്യാനുസരണമുള്ള രേഖകള്‍ നല്‍കിയിട്ടും യാതൊരു മറുപടിയും നാളിതുവരെ നല്‍കിയില്ലെന്നും ഉപദേശക സമിതി ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."