HOME
DETAILS

സൗമ്യവധം: കട്ജു ഇന്നു ഹാജരാകും

  
backup
November 10 2016 | 19:11 PM

%e0%b4%b8%e0%b5%97%e0%b4%ae%e0%b5%8d%e0%b4%af%e0%b4%b5%e0%b4%a7%e0%b4%82-%e0%b4%95%e0%b4%9f%e0%b5%8d%e0%b4%9c%e0%b5%81-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%b9%e0%b4%be%e0%b4%9c

ന്യൂഡല്‍ഹി: സൗമ്യവധക്കേസില്‍ ഗോവിന്ദച്ചാമിക്കെതിരായ കൊലപാതകക്കുറ്റം റദ്ദാക്കിയതിനെതിരായ പുനപ്പരിശോധനാ ഹരജിയില്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു ഇന്ന് സുപ്രിംകോടതിയില്‍ ഹാജരാകും. ഉച്ചയ്ക്കു രണ്ടിന് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് മുന്‍പാകെ ഹാജരായി കേസില്‍ തന്റെ ഭാഗം വിശദീകരിക്കുമെന്ന് കട്ജു ഫേസ്ബുക്കില്‍ അറിയിച്ചു. ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രിംകോടതി വിധിയില്‍ പിഴവുള്ളതായി സുപ്രിംകോടതി മുന്‍ ജഡ്ജി കൂടിയായ കട്ജു ഫേസ്ബുക്കില്‍ അഭിപ്രായപ്പെട്ടത് ഹരജിയായി പരിഗണിച്ചിരുന്നു. ഇന്നു നേരിട്ടെത്തി നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ട് സുപ്രിംകോടതി അദ്ദേഹത്തിന് നോട്ടീസയക്കുകയായിരുന്നു. കട്ജുവിന്റെ നിലപാട് കൂടി കേട്ട ശേഷമാവും ഇന്നു കോടതി വിധിപുറപ്പെടുവിക്കുക. സുപ്രിംകോടതിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുന്‍ ജഡ്ജിയോട് കോടതിയില്‍ ഹാജരായി തങ്ങള്‍ക്കു പറ്റിയ തെറ്റു ചൂണ്ടിക്കാട്ടാന്‍ കോടതി ആവശ്യപ്പെടുന്നത്.
അതേസമയം, കോടതിക്കു തെറ്റുപറ്റിയെന്ന മുന്‍ നിലപാട് കട്ജു ഇന്നലെയും ആവര്‍ത്തിച്ചു. കേസ് വിശാലബെഞ്ചിന് വിടുന്നതു സംബന്ധിച്ച് ചീഫ് ജസ്റ്റിസ് അനുകൂല നിലപാടെടുക്കുമെന്നാണു പ്രതീക്ഷ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് മദ്യലഹരിയില്‍ ഭാര്യയെ കഴുത്തറത്ത് കൊന്നു; ഓട്ടോയില്‍ പൊലിസ് സ്റ്റേഷനിലെത്തി കീഴടങ്ങി ഭര്‍ത്താവ്

Kerala
  •  3 months ago
No Image

ബിഹാറില്‍ ദലിത് കുടുംബങ്ങളുടെ വീടുകള്‍ക്ക് തീയിട്ട് അക്രമികള്‍

National
  •  3 months ago
No Image

തട്ടുകടയില്‍ നിന്നും ഉപ്പിലിട്ട മാങ്ങ കഴിച്ച കുട്ടിക്ക് ദേഹാസ്വാസ്ഥ്യം

Kerala
  •  3 months ago
No Image

പാലക്കാട് നിര്‍ഭയ കേന്ദ്രത്തില്‍ നിന്ന് കാണാതായ മൂന്നാമത്തെ പെണ്‍കുട്ടിയേയും കണ്ടെത്തി

Kerala
  •  3 months ago
No Image

'രാവെന്നും പകലെന്നുമില്ല.. മകള്‍ മരിച്ചത് ജോലിഭാരം മൂലം അവളുടെ മരണം നിങ്ങള്‍ക്ക് തിരുത്താനുള്ള വിളിയാവട്ടെ''  EY ചെയര്‍മാന് കുഴഞ്ഞു വീണ് മരിച്ച സി.എക്കാരിയുടെ മാതാവിന്റെ കത്ത്

National
  •  3 months ago
No Image

അരിയില്‍ ഷുക്കൂര്‍ വധക്കേസ്: പി ജയരാജനും ടി.വി രാജേഷിനും തിരിച്ചടി, വിടുതല്‍ ഹരജി തള്ളി

Kerala
  •  3 months ago
No Image

ചലച്ചിത്ര മേഖലയില്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ വേതന കരാര്‍ നിര്‍ബന്ധമാക്കി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍

Kerala
  •  3 months ago
No Image

2013 പെട്ടിപ്പാലം മാലിന്യവിരുദ്ധ സമരത്തിലൂടെ ശ്രദ്ധേയയായ വിദ്യാര്‍ഥിനി ട്രെയിന്‍ തട്ടി മരിച്ചു

Kerala
  •  3 months ago
No Image

'ഫലസ്തീന്‍ അധിനിവേശം ഒരു വര്‍ഷത്തിനകം ഇസ്‌റാഈല്‍ അവസാനിപ്പിക്കണം'  യു.എന്‍ പ്രമേയം പാസായി, വോട്ടിങ്ങില്‍ നിന്ന് വിട്ടു നിന്ന് ഇന്ത്യ 

International
  •  3 months ago
No Image

ആര്‍.എസ്.എസുമായി രഹസ്യചര്‍ച്ച നടത്തുന്ന എ.ഡി.ജി.പി ഇടതുപക്ഷത്തിനും ഭരണത്തിനും കളങ്കം, മാറ്റിനിര്‍ത്തണമെന്ന് സി.പി.ഐ

Kerala
  •  3 months ago