ഇനി കൃത്രിമ ബുദ്ധിയുള്ള യന്ത്രങ്ങള്‍ നിയന്ത്രിക്കും കാലം
മായാജാലക്കഥകളിലെപോലെ മനുഷ്യരുടെ എക്കാലത്തേയും സ്വപ്നമായിരുന്നു അനുസരണാശീലമുള്ള ഭൂതങ്ങളും ഉപോല്‍പ്പന്നങ്ങളും. ശാസ്ത്ര പുരോഗതിയും വ്യാവസായിക വിപ്ലവങ്ങളും പിന്നീട് ആ സ്വപ്നത്തെ യാഥാര്‍ഥ്യമാക്കി. കംപ്യൂട്ടര്‍ കൊണ്ടു നിയന്ത്രണ വിധേയമാക്കാവുന്ന യന്ത്രങ്ങളുടെ വരവോടെ ശാസ്ത്രം പുതിയൊരു പാതകീഴടക്കുകയായിരുന്നു. റോബോട്ടുകളിലേക്കുള്ള ആ കണ്ടെത്തല്‍ ഇന്ന് എത്തി നില്‍ക്കുന്നത് കൃത്രിമ ബുദ്ധിയുള്ള യന്ത്രങ്ങളിലേക്കാണ്.
ആദ്യത്തെ റോബോട്ട്
1805 ല്‍ ഹെന്റി മെയ്‌ലാഡെറ്റാണ് ഇന്നത്തെ റോബോട്ടിനു സാമ്യമുള്ള ആദ്യത്തെ യന്ത്രമുണ്ടാക്കിയത്. മനോഹരമായി ചിത്രം വരയ്ക്കുന്ന ഈ യന്ത്രം അക്കാലത്തെ ഹീറോ ആയിരുന്നു. 1960 ല്‍ ജോസഫ് എന്‍ഗ്ലൈബര്‍ഗര്‍, ചാള്‍സ് ഡെവോര്‍ എന്നീ അമേരിക്കക്കാര്‍ ചേര്‍ന്ന് കംപ്യൂട്ടര്‍ കൊണ്ട് നിയന്ത്രിക്കാവുന്ന ഒരു കുഞ്ഞന്‍ യന്ത്രം നിര്‍മ്മിച്ചു. ഇതായിരുന്നു ആദ്യത്തെ റോബോട്ട്. ആദ്യമായി ആധുനിക റോബോട്ട് നിര്‍മിച്ചത് ജോ ഏംഗല്‍ ബര്‍ജറാണ്. ഇദ്ദേഹമാണ് റോബോട്ടിക്‌സിന്റെ പിതാവ്.
വാക്കിന്റെ
അര്‍ഥവും
ചരിത്രവും
റോബോട്ട് എന്ന വാക്കിന്റെ അര്‍ഥം അടിമപ്പണിയെന്നാണ്. റഷ്യന്‍ നാടകകൃത്തായ കാരെല്‍ കാപെക് ആണ് ഈ പദം ആദ്യമായി ഉപയോഗിച്ചത്. ഫാക്ടറിയില്‍ മനുഷ്യരുടെ സഹായത്തിനായി കൊണ്ടുവരുന്ന ഒരു യന്ത്രമനുഷ്യന്‍ ഒടുവില്‍ മനുഷ്യനു തന്നെ ഭീഷണിയായിത്തീരുന്നതാണ് റോസ്യൂമെസ് യൂണിവേഴ്‌സല്‍ റോബോട്ട്‌സ് എന്ന നാടകത്തിന്റെ പ്രമേയം. നാടകത്തിലാണ് റോബോട്ട് എന്ന പദം ആദ്യമായി ഉപയോഗിക്കപ്പെട്ടത്. ശാസ്ത്രകഥാകാരനായ ഐസക് അസിനോവാണ് ഈ വാക്കിന് വന്‍ പ്രചാരണം കൊടുത്തത്.
ശാസ്ത്ര ശാഖ
റോബോട്ടിസ്‌ക്‌സാണ് റോബോട്ടുകളെക്കുറിച്ചു പഠിക്കുന്ന ശാസ്ത്രശാഖ
മെഡിക്കല്‍ രംഗത്ത്
സങ്കീര്‍ണമായ ശസ്ത്രക്രിയകള്‍ക്ക് റോബോട്ടുകളെ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. മനുഷ്യനു സംഭവിക്കാവുന്ന കൈയബദ്ധങ്ങളും വേഗക്കുറവും ഇതിലൂടെ പരിഹരിക്കാനാകും.
ഒരു ഡോക്ടടറുടെ നിര്‍ദ്ദേശപ്രകാരമാണ് ഇവ ശസ്ത്രക്രിയകള്‍ നടത്തുന്നത്. കൃത്രിമ അവയവ നിര്‍മാണം, മരുന്നു നിര്‍മ്മാണം,നഴ്‌സിങ് മേഖലകള്‍, ലബോട്ടറികള്‍ തുടങ്ങിയവയിലെല്ലാം റോബോട്ടുകള്‍ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു.
കാന്‍സര്‍ ചികിത്സയിലുപയോഗിക്കാവുന്ന മൈക്രോ റോബോട്ടുകളും ശസ്ത്രക്രിയകള്‍ക്കുപയോഗിക്കുന്ന റോബോ ഡോക്കും ആധുനിക ചികിത്സയുടെ ഭാഗമായി മാറിയിരിക്കുകയാണ്. മൈക്രോ റോബോട്ടിന്റെ പ്രവര്‍ത്തനത്തിലൂടെ രോഗകാരികളായ കോശങ്ങളെ നശിപ്പിക്കാനും നിരുപദ്രവകാരിയായ കോശത്തിന്റെ ആരോഗ്യനില മെച്ചപ്പെടുത്താനും സാധിക്കും.
യുദ്ധരംഗത്ത്
രാജ്യസുരക്ഷാ രംഗത്തെ അഭിമാനാര്‍ഹമായ സേവനങ്ങള്‍ ഇനി റോബോട്ടുകള്‍ക്കു നല്‍കേണ്ടി വരും.
ശത്രുരാജ്യത്തിന്റെ അതിര്‍ത്തികളും ഗണ്‍ പോയിന്റുകളും സ്‌റ്റോര്‍ ചെയ്ത്‌വച്ച് ഇന്‍ഫ്രാറെഡ് കിരണങ്ങളുടെ സഹായത്തോടെ ശത്രുചലനങ്ങള്‍ നിരീക്ഷിക്കുന്നതും വെടിയുതിര്‍ക്കുന്നതും റോബോട്ടുകളായിരിക്കും.
ബഹിരാകാശം
പ്രപഞ്ച രഹസ്യങ്ങള്‍ തേടിയുള്ള മനുഷ്യന്റെ യാത്രയില്‍ സഹായിയായി മാറുകയാണ് റോബോട്ടുകള്‍. റോബോനോട്ട് വികസിപ്പിച്ച് നാസയും ഹ്യൂമനോയ്ഡ് റോബോട്ടിനെ ബഹിരാകാശ പഠനങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ്.
റോബോട്ടിന്റെ പഠനശാല
റോബോട്ടുകള്‍ മനുഷ്യനിര്‍മിത ഉല്‍പ്പന്നങ്ങളാണല്ലോ. അവ മനുഷ്യരെപോലെത്തന്നെയാണു വളര്‍ന്നുവരുന്നതും. റോബോട്ടിന്റെ പഠനശാല പരീക്ഷണശാല തന്നെ. കുട്ടികളെ പഠിപ്പിക്കുന്നതു പോലെ റോബോട്ടിനേയും പല കാര്യങ്ങളും അവരുടെ ടീച്ചേഴ്‌സ് പഠിപ്പിക്കും. ടീച്ച് ബൈ ഗൈഡിംഗ് എന്നാണ് ഈ ഘട്ടത്തിനു പറയുന്ന പേര്. ഈ സമയത്താണ് ഓരോ കാര്യങ്ങളും റോബോട്ട് തലച്ചോറില്‍ സ്‌റ്റോര്‍ ചെയ്തുവയ്ക്കുന്നത്. എന്നാല്‍ അതിനു മുമ്പേ റോബോട്ടിന്റെ തലച്ചോറില്‍ ചെയ്യേണ്ട കാര്യങ്ങളുടെയെല്ലാം പ്രോഗ്രാം ചെയ്യേണ്ടതുണ്ട്. പ്രോഗ്രാമില്‍ വരുന്ന താളപ്പിഴവുകള്‍ ടീച്ച് ബൈ ഗൈഡിംഗിനേയും സാരമായി ബാധിക്കും.
മനുഷ്യസ്വഭാവമുള്ള
റോബോട്ടുകള്‍
അറ്റ്‌ലസ് റോബോട്ട്
( ബോസ്റ്റം ഡയനാമിക്-
യുഎസ് ഡിഫന്‍സ്
അഡ്വാന്‍സ് )
റിസര്‍ച്ച് പ്രൊജക്റ്റ് ഏജന്‍സിയും ഗൂഗിളും കൈകോര്‍ത്തു നിര്‍മിച്ചെടുത്ത ഈ റോബോട്ട് പ്രയാസമേറിയ ഭൂപ്രദേശങ്ങള്‍ ,യുദ്ധ രംഗങ്ങള്‍, വനാന്തരങ്ങള്‍ തുടങ്ങിയവയില്‍ ഉപയോഗിക്കാം. ബാറ്ററി ചാര്‍ജ്ജില്‍ പ്രവര്‍ത്തിക്കുന്ന ഇവയ്ക്ക് വയര്‍ലെസ്സ് ഉപയോഗിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കാനാകും. മനുഷ്യ സാന്നിധ്യമില്ലെങ്കിലും പ്രതിസന്ധി ഘട്ടങ്ങളില്‍ ഉചിതമായ തീരുമാനങ്ങളെടുക്കാനും ഇവയ്ക്കാവും.
അസിമോ
ആദ്യത്തെ ലക്ഷണമൊത്ത ഹ്യൂമന്‍ റോബോട്ടാണ് അസിമോ. ചലനരീതികളും പ്രവര്‍ത്തനങ്ങളും മനുഷ്യസമാനം. അന്‍പത്തിയഞ്ചു കിലോ ഭാരമുള്ള ഈ റോബോട്ടിന് മനുഷ്യരെപോലെ ഭക്ഷണം വിതരണം ചെയ്യാനും വാക്കുകളെ തിരിച്ചറിയാനും പറ്റും. ജപ്പാനിലെ ഹോണ്ട കമ്പനിയാണ് 2000 ല്‍ അസിമോയെ നിര്‍മിച്ചെടുത്തത്.
ഐ കബ്
മനുഷ്യനെപോലെ നിരവധി അവയവങ്ങളിലൂടെ ചുറ്റുപാടുകള്‍ തിരിച്ചറിയാനും നിഗമനത്തിലെത്താന്‍ സാധിക്കുമെന്നതാണ് ഈ റോബോട്ടിന്റെ പ്രത്യേകത. 2004 സെപ്റ്റംബര്‍ ഒന്നിനാണ് ഈ റോബോക്കാരന്റെ ജനനം.
പോപ്പി
3.5 കി ലോ ഭാരമുള്ള ഈ റോബോട്ട് മനുഷ്യനെപ്പോലെ നടക്കുന്നതില്‍ ലോക പ്രശസ്തനാണ്. മനുഷ്യന്റെ അസ്ഥികളുടെ മാതൃകയിലാണ് ഇതിന്റെ അസ്ഥികളും.
റോമിയോ
1.4 മീറ്റര്‍ ഉയരമുള്ള ഈ റോബോട്ടിന് മനുഷ്യന്റെ കീഴില്‍ ഉത്തമനായ ഒരു പേഴ്‌സണല്‍ അസിസ്റ്റന്റായി പ്രവര്‍ത്തിക്കാന്‍ കഴിയും.
ആക് ട്രോയിഡ് സിറ്റ്
മനുഷ്യനുമായി സംവദിക്കുക, മനുഷ്യയന്റെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുക, മനുഷ്യരെപ്പോലെ സംഭാഷണങ്ങള്‍ക്കിടയില്‍ അവയവങ്ങള്‍ ചലിപ്പിക്കുക, എന്നിവയാണ് ഈ റോബോട്ടിന്റെ പ്രത്യേകതകള്‍.
ലെക്‌സി ആന്‍ഡ് ടെസ്സ്
പാട്ടിനൊത്തു ചുവടുവയ്ക്കുന്ന റോബോട്ടാണിത്. ഒരോ അവയവങ്ങളുടേയും ക്രമത്തിലുള്ള ചലനം കണ്ടാല്‍ ഇവ മനുഷ്യനാണെന്നു വരെ സംശയിച്ചു പോകും.
തലച്ചോറും
അവയവങ്ങളും
റോബോട്ടിനു നമ്മെപ്പോലെ തലച്ചോറുണ്ട്. കണ്‍ട്രോളര്‍ എന്നാണ് ഈ തലച്ചോറിന്റെ പേര്. റോബോട്ടിന്റെ കൈയുടെ പേരാണ് മാനിപ്പുലേറ്റര്‍.
ഇവ മോട്ടോറുപയോഗിച്ച് പ്രവര്‍ത്തിക്കും. ഇവയെ നിയന്ത്രിക്കുന്നത് നിരവധി മൈക്രോ കമ്പ്യൂട്ടറുകളായിരിക്കും. കണ്ണിന്റെ സ്ഥാനത്ത് കാമറയും ത്വക്കിന്റെ സ്ഥാനത്ത് സെന്‍സറുകളും റോബോട്ടുകള്‍ക്കുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."