അടുപ്പുകൂട്ടാന്‍പാറ നിവാസികള്‍ റോഡ് ഉപരോധിച്ചു
പേരൂര്‍ക്കട: റോഡ് ഇടിഞ്ഞ് സമീപത്തെ പാറക്കുളത്തിലേക്കു പതിച്ച് ഗതാഗതയോഗ്യമല്ലാതായിട്ട് ഒരു വര്‍ഷം പിന്നിട്ടിട്ടും അറ്റകുറ്റപ്പണിക്ക് അധികൃതര്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ റോഡ് ഉപരോധിച്ചു.
പേരൂര്‍ക്കട അടുപ്പുകൂട്ടാന്‍പാറ നിവാസികളാണ് പേരൂര്‍ക്കട-നെടുമങ്ങാട് റോഡ് ഉപരോധിച്ചത്. വാര്‍ഡ് കൗണ്‍സിലര്‍ വി. വിജയകുമാറിന്റെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ 9 മണിക്കായിരുന്നു ഉപരോധം. ഉപരോധംമൂലം ഗതാഗതം 2 മണിക്കൂര്‍ തടസപ്പെട്ടു.
അടുപ്പുകൂട്ടാന്‍പാറയിലെ റോഡ് ഒരു വര്‍ഷത്തിനുമുമ്പ് ഇടിഞ്ഞ് സമീപത്തെ പാറക്കുളത്തിലേക്ക് പതിച്ച അതേ നിലയിലാണ് ഇന്നും കിടക്കുന്നത്. വീടുകള്‍ തകര്‍ച്ചയിലായ ചില കുടുംബങ്ങള്‍ ഇവിടെനിന്നു താമസം മാറി. ചിലരുടെ വീടുകളില്‍ വിള്ളലുകള്‍ വീണു. ഗതാഗതം തടഞ്ഞുകൊണ്ട് അധികൃതര്‍ ഭിത്തികെട്ടി വച്ചിരിക്കുന്നതല്ലാതെ യാതൊരു നിര്‍മാണപ്രവര്‍ത്തനവും ഇതുവരെയും നടത്തിയില്ല.
ഉപരോധ വിവരമറിഞ്ഞ് തഹസില്‍ദാര്‍ സ്ഥലത്തെത്തി സമരക്കാരുമായി ചര്‍ച്ച നടത്തി. ഈമാസം 30നകം റോഡ് സഞ്ചാരയോഗ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന ഉറപ്പിലാണ് സമരക്കാര്‍ പിരിഞ്ഞുപോയത്.
കൊടുങ്ങാനൂര്‍ ഹരി, അനില്‍കുമാര്‍, വഴയില ശ്രീനാഥ്, കണ്ണന്‍ മണികണ്‌ഠേശ്വരം, രതീഷ്, രാജന്‍ എന്നിവര്‍ ഉപരോരധസമരത്തിനു നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."