HOME
DETAILS
MAL
ബസ് ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തി
backup
November 11 2016 | 02:11 AM
തിരൂരങ്ങാടി: പൊലിസ് നടപടിയില്‍ പ്രതിഷേധിച്ച് ബസ് ജീവനക്കാര്‍ സര്‍വീസ് നിര്‍ത്തിവച്ച് സമരം നടത്തി. ഇന്നലെ ചെമ്മാട് ടൗണിലേക്ക് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് ജീവനക്കാരാണ് പണിമുടക്കിയത്.
വിദ്യാര്‍ഥികളില്‍നിന്നും അമിത തുക ഈടാക്കുന്നുവെന്ന് കാണിച്ച് മൂന്നിയൂര്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ പൊലിസില്‍ പരാതി നല്‍കിയിരുന്നു.
സംഭവത്തില്‍ അഞ്ചു ബസുകള്‍ക്കെതിരെ പൊലീസ് നടപടിയെടുത്തു.
ഇതില്‍ പ്രതിഷേധിച്ച് ഉച്ചയ്ക്ക് 12 മണിയോടെ ജീവനക്കാര്‍ സമരം പ്രഖ്യാപിക്കുകയായിരുന്നു. വിദ്യാര്‍ഥികളടക്കമുള്ള യാത്രക്കാര്‍ വലഞ്ഞതോടെ പൊലിസ് രംഗത്തെത്തി.
ഓട്ടം നിര്ത്തിവെച്ചവര്ക്കെതിരേ നടപടിയെടുക്കുമെന്ന് പൊലിസ് ബസ് ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്കി. ഇതോടെ മൂന്നുമണിക്ക് സര്‍വീസ് പുനരാരംഭിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."