സഹകരണ ബാങ്കുകളിലെ ഇടപാടുകാര്‍ വലഞ്ഞു
എടപ്പാള്‍: കറന്‍സി നോട്ടുകള്‍ നിരോധിച്ചതിനെത്തുടര്‍ന്ന് വന്ന ആദ്യ പ്രവര്‍ത്തിദിനമായ ഇന്നലെ ബാങ്കുകളില്‍ വന്‍ തിരക്ക്. ഒടുവില്‍ തിരക്ക് നിയന്ത്രിക്കാന്‍ പൊലിസിന് ഇടപെടേണ്ടിവന്നു.
എടപ്പാള്‍ എസ്.ബി.ടി, കനറാ ബാങ്കുകളിലാണ് പൊലിസ് തിരക്ക് നിയന്ത്രിച്ചത്.എന്നാല്‍ സഹകരണ ബാങ്കുകളിലെ ഇടപാടുകാര്‍ ഇടപാട് നടത്താനാകാതെ വലഞ്ഞു. കൃത്യമായ നിര്‍ദ്ദേശം ലഭിക്കാത്തതിനാല്‍ സഹകരണ ബാങ്കുകളില്‍ ഇന്നലെയും ഇടപാടുകളൊന്നും നടത്താനൊ ഇടപാടുകാര്‍ക്ക് വേണ്ടണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കാനും സാധിച്ചില്ല. ഇന്ന് മുതല്‍ സഹകരണ ബാങ്കുകളില്‍ സേവിങ് അക്കൗണ്ടണ്ടുകളില് പണം നിക്ഷേപിക്കാന്‍ സാധിക്കുമെന്നാണറിയുന്നത്. എന്നാല്‍ സഹകരണ ബാങ്കുകളില്‍ നിന്ന് എന്നു മുതല്‍ പണം പിന്‍വലിക്കാന്‍ സാധിക്കുമെന്ന് അറിപ്പ് ഇതുവരെ ലഭിച്ചിട്ടില്ല. ഇതോടെ സഹകരണ ബാങ്ക് ജീവനക്കാര്‍ മറുപടി പറയാനാകാത്ത അവസ്ഥയിലായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."