പള്ളിക്കമ്മിറ്റി ഭാരവാഹിയെ അക്രമിച്ച കേസില്‍ പ്രതികള്‍ക്ക് തടവും പിഴയും
കോഴിക്കോട്: കോടഞ്ചേരി മുറമ്പാത്തി പള്ളി-മഹല്ല് കമ്മിറ്റി ട്രഷററായിരുന്ന നൊണ്ടാത്ത് അലവിക്കുട്ടിയെ തടഞ്ഞുനിര്‍ത്തി അക്രമിച്ച കേസില്‍ പ്രതികളായ വാളക്കുണ്ടില്‍ അബൂബക്കര്‍ (39), കോലോത്ത്പറമ്പില്‍ യൂസഫ് (37), തച്ചംപറമ്പില്‍ അബ്ദുസ്സലാം (39), പുതുപറമ്പില്‍ ലത്തീഫ് (59) എന്നിവരെ കോഴിക്കോട് അസി. സെഷന്‍സ് കോടതി രണ്ടരവര്‍ഷം തടവിനും ഇരുപതിനായിരം രൂപ പിഴ അടയ്ക്കാനും ശിക്ഷിച്ചു.
പിഴ സംഖ്യയില്‍ നിന്ന് അയ്യായിരം രൂപ പരാതിക്കാരന് നഷ്ടപരിഹാരം നല്‍കണമെന്നും വിധിയിലുണ്ട്. കേസിലെ രണ്ടാം പ്രതി ഏരേക്കല്‍വീട്ടില്‍ സൈനുദ്ദീന്‍ ഒളിവിലായതിനാല്‍ ശിക്ഷ പ്രഖ്യാപിച്ചിട്ടില്ല. കേസിലെ മറ്റു പ്രതികള്‍ കുറ്റക്കാരല്ലെന്നു കണ്ട് വെറുതെവിട്ടു. 2007 ഡിസംബര്‍ ഒന്നാം തിയതിയാണ് കേസിനാസ്പദമായ സംഭവം. അലവിക്കുട്ടിയെ പള്ളിയിലെ ഭരണസംബന്ധമായ വിരോധത്തില്‍ പ്രതികളും മറ്റു കണ്ടാലറിയുന്നവരും ചേര്‍ന്ന് മുറംപാത്തി തോട്ടുമൊഴി റോഡിലുള്ള സംസം ബേക്കറിയുടെ മുന്നില്‍ വച്ച് മരത്തിന്റെ വടികൊണ്ടും പട്ടിക കൊണ്ടും അക്രമിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."