അക്രമം വെടിഞ്ഞ് ഐക്യത്തോടെ മുന്നേറണം: ആലിക്കുട്ടി മുസ്ലിയാര്
പെരിങ്ങത്തൂര്‍: ആക്രമണങ്ങള്‍ വെടിഞ്ഞ് എല്ലാ സഹോദരങ്ങളും ഐക്യത്തോടെ മുന്നേറാനുള്ള വഴിയൊരുക്കണമെന്നും ഭീകരവാദമോ തീവ്രവാദമോ ഒന്നിനും പരിഹാരമല്ലെന്നും വേണ്ടത് ശാന്തിയും സമാധാനവുമുള്ള ചുറ്റുപാടുകളാണെന്നും സമസ്ത കേരള ജംയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ ആലിക്കുട്ടി മുസ്ലിയാര്. പുല്ലൂക്കര പാറേമ്മല്‍ തന്‍വീറുല്‍ ഇസ്ലാം കമ്മിറ്റി സംഘടിപ്പിച്ച മജ്ലിസുന്നൂര് വാര്‍ഷികം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്‍സൂര്‍ അലി ദാരിമി കാപ്പ് മുഖ്യപ്രഭാഷണം നടത്തി. പാറമ്മല്‍ ജുമാ മസ്ജിദ് പ്രസിഡന്റ് നന്തോത്ത് പക്രൂട്ടി ഹാജി അധ്യക്ഷനായി. പാലത്തായി മൊയ്തു ഹാജി, ആര്.വി അബൂബക്കര്‍ യമാനി, അബ്ദുല്‍ മജീദ് ദാരിമി, എ.പി ഇസ്മായില്‍, റസാഖ് പാനൂര്‍, കിഴക്കുംബ്രത്ത് കുഞ്ഞബ്ദുല്ല ഹാജി, കുഞ്ഞിമൂസ, തയ്യില്‍ മൂസഹാജി, അബ്ദുറഹിമാന് ദാരിമി, അഫ്സല് മുസ്ലിയാര് സംസാരിച്ചു. ഇന്ന് നടക്കുന്ന മതപ്രഭാഷണം എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഖലീല്‍ ഹുദവി അല്‍ മാലിഖി കാസര്‍കോട് മുഖ്യപ്രഭാഷണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."