പെണ്‍രുചികളുമായി പാചക മത്സരം
പയ്യന്നൂര്‍: ശാസ്ത്രമേളയിലെ തത്സമയ മത്സര ഇനമായ പാചകമത്സരം വളയിട്ട കൈകള്‍ കീഴടക്കിയപ്പോള്‍ വിധികര്‍ത്താക്കളും കുഴങ്ങി. പച്ചക്കറി-പഴവര്‍ഗ സംസ്‌കരണം, ചെലവുകുറഞ്ഞ പോഷകാഹാര വിഭവങ്ങള്‍ എന്നീ ഇനങ്ങളിലാണു മത്സരങ്ങള്‍ നടന്നത്. മൂന്നുമണിക്കൂര്‍ കൊണ്ട് സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്രത്യേകം നിര്‍മിച്ച സ്‌റ്റേജിനു മുകളില്‍ പലവിധ വിഭങ്ങളാണു കുട്ടികള്‍ ഒരുക്കിയത്. വിവിധ തരം അച്ചാറുകള്‍, ഉപ്പേരി, തോരന്‍ എന്നിവ കുട്ടികള്‍ നിമിഷനേരം കൊണ്ട് പാകംചെയ്തു. പഴങ്ങളും പച്ചക്കിയും ഉപയോഗിച്ച് പ്രത്യേക സ്‌ക്വാഷുകളും പാനീയങ്ങളും കാഴ്ചക്കാരെയും കൊതിപ്പിച്ചു. വൈവിദ്യവും രുചിയും ഉപയോഗിച്ച സാധനങ്ങളിലെ വ്യത്യസ്തതയും നോക്കിയാണു വിധി നിര്‍ണയിച്ചത്. 85ഓളം വിഭങ്ങള്‍ ഒരുക്കിയ കണ്ണൂര്‍ സെന്റ് തെരേസാസ് എച്ച്.എസ്.എസിലെ പ്ലസ്ടു സയന്‍സ് വിദ്യാര്‍ഥിനി പി.പി ആരതിക്കാണു ഹയര്‍സെക്കന്‍ഡറി വിഭാഗം പച്ചക്കറി-പഴവര്‍ഗ സംസ്‌കണത്തില്‍ ഒന്നാംസ്ഥാനം.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഉള്‍പ്പെടെ തുടര്‍ച്ചയായി അഞ്ചാംതവണയാണ് ആരതി ഈയിനത്തില്‍ ഒന്നാമതെത്തുന്നത്. പച്ചക്കറി-പഴവര്‍ഗ സംസ്‌കണത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പയ്യന്നൂര്‍ സെന്റ് മേരീസ് എച്ച്.എസ്.എസിലെ നിഖിത രാധാകൃഷ്ണന്‍ ഒന്നാംസ്ഥാനം നേടി. ചെലവുകുറഞ്ഞ പോഷകാഹാര വിഭവങ്ങളുടെ മത്സരത്തില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ചൊവ്വ എച്ച്.എസ്.എസിലെ പി ആതിരയും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കണ്ണൂര്‍ സെന്റ് തെരേസാസ് എച്ച്.എസ്.എസിലെ അമലീസയും ഒന്നാംസ്ഥാനം കരസ്ഥമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."