ശരീഅത്ത് സംരക്ഷണ റാലിയും സമ്മേളനവും ഡിസം. മൂന്നിന് പാലക്കാട്ട്
മണ്ണാര്‍ക്കാട്: ഏക സിവില്‍കോഡ്, മുത്ത്വലാഖ് നിരോധനം എന്നിവക്കെതിരേ പാലക്കാട് ജില്ല സമസ്ത കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി പാലക്കാട്ട് ശരീഅത്ത് സംരക്ഷണ റാലിയും പൊതുസമ്മേളനവും നടത്തും. ഇന്ത്യന്‍ ഭരണ ഘടന മുസ്‌ലിംങ്ങള്‍ക്ക് അനുവദിച്ചുനല്‍കിയ ഇസ്‌ലാമിക ശരീഅത്ത് അനുസരിച്ച് ജീവിക്കാനുളള അവകാശ സംരക്ഷണത്തിനുവേണ്ടിയാണ് പ്രതിഷേധ റാലി നടത്തുന്നത്.
സമ്മേളന പ്രഖ്യാപന കണ്‍വന്‍ഷന്‍ ഈ മാസം 14ന് രാവിലെ 10ന് പുതുപളളിത്തെരുവ് ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസ ഹാളിലും, ജില്ലാ ഖത്തീബ് സംഗമം നവമ്പര്‍ 22ന് രാവിലെ 10മുതല്‍ ഒറ്റപ്പാലം ദാറുല്‍ ഖൈറാത്തിലും നടത്താനും സമസ്ത ജില്ല കോര്‍ഡിനേഷന്‍ കമ്മിറ്റി തീരുമാനിച്ചു.
ഇതിനോടനുബന്ധിച്ച് ജില്ലാ കാര്യാലയത്തില്‍ ചേര്‍ന്ന യോഗം എസ്.വൈ.എസ് സംസ്ഥാന ഉപാധ്യാക്ഷന്‍ സയ്യിദ് പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍ പഴയലക്കിടിയുടെ അധ്യക്ഷതയില്‍ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന പ്രസിഡന്റ് സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഇ. അലവി ഫൈസി കുളപ്പറമ്പ്, സി. മുഹമ്മദാലി ഫൈസി കോട്ടോപ്പാടം, ടി.കെ മുഹമ്മദ്കുട്ടി ഫൈസി കരുവാംപ്പടി, സി. മുഹമ്മദ്കുട്ടി ഫൈസി അലനല്ലൂര്‍, ഇ.വി കാജ ദാരിമി, ടി.പി അബൂബക്കര്‍ മുസ്‌ലിയാര്‍, എ.വി ചേക്കുഹാജി, എച്ച്. ഇസ്മായില്‍ ദാരിമി, കെ.പി കുഞ്ഞാപ്പ ഹാജി, പി. മുഹമ്മദ്കുട്ടി മാസ്റ്റര്‍, കെ.പി.എ സമദ് മാസ്റ്റര്‍, കെ. മുഹമ്മദ്കുട്ടി മാസ്റ്റര്‍, പി. കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍, കെ.സി അബൂബക്കര്‍ ദാരിമി, സയ്യിദ് അബ്ദുറഹിമാന്‍ ജിഫ്‌രി തങ്ങള്‍, എ.കെ അഹമ്മദ് മുസ്‌ലിയാര്‍, ടി.എച്ച്.എ കബീര്‍ അന്‍വരി, സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍, സാദാ ഹാജി കല്ലടിക്കോട്, അലി മാസ്റ്റര്‍, കെ.എം സിറാജുദ്ദീന്‍ മുസ്‌ലിയാര്‍, ശരീഫ് ദാരിമി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."