വിദ്യാര്‍ഥികളെ കുത്തിനിറച്ചു സര്‍വിസ്; നടപടിയില്ലെന്ന് ആക്ഷേപം
കാസര്‍കോട്: സ്‌കൂള്‍ വിദ്യാര്‍ഥികളെ കുത്തിനിറച്ചു സര്‍വിസ് നടത്തുന്ന സ്‌കൂള്‍ വാഹനങ്ങള്‍ക്കും സമാന്തര സര്‍വിസുകള്‍ക്കുമെതിരേ നടപടിയില്ലെന്ന് ആക്ഷേപം. വിദ്യാര്‍ഥികളുടെ സുരക്ഷയ്ക്കായി മോട്ടോര്‍ വാഹനവകുപ്പു പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചാണു മിക്ക വാഹനങ്ങളും നിരത്തിലിറങ്ങുന്നത്. ഇതു നിരീക്ഷിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ തയാറാകാത്തതാണു കുട്ടികളെ കുത്തിനിറക്കാന്‍ പ്രേരണയാകുന്നത്.
ഓട്ടോറിക്ഷയടക്കമുള്ള സ്വകാര്യവാഹനങ്ങള്‍ കണക്കിലധികം ആളുകളെയെടുത്താണു സര്‍വിസ് നടത്തുന്നത്. വിദ്യാര്‍ഥികളെ കുത്തിനിറച്ചു കയറ്റുക, വേഗപ്പൂട്ടു ഘടിപ്പിക്കാതിരിക്കുക, വാതിലുകളില്‍ അറ്റന്‍ഡര്‍മാരെ നിയോഗിക്കാതിരിക്കുക, 10 വര്‍ഷം ഡ്രൈവിങ് പരിചയിച്ചിട്ടില്ലാത്തവരെ ഡ്രൈവറാക്കുക തുടങ്ങിയവയാണ് ലംഘിക്കപ്പെടുന്നവയില്‍ കൂടുതലും.
വിദ്യാര്‍ഥികളെ കുത്തി നിറച്ചുള്ള ബസുകളുടെ മത്സരയോട്ടം തടയാനും വിദ്യാര്‍ഥികളുടെ യാത്ര ദുരിതത്തിന് അറുതി വരുത്താനും അധികൃതര്‍ നടപടി സ്വീകരിക്കണമെന്നു നാഷണല്‍ സ്റ്റുഡന്റസ് ലീഗ് കാസര്‍കോട് മണ്ഡലം പ്രസിഡന്റ് ജാബിര്‍ ഏരിയലും ജനറല്‍ സെക്രട്ടറി റഹ്മാന്‍ തുരുത്തി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."