കര്‍ണാടകയില്‍ ടിപ്പു ജയന്തി ആഘോഷിച്ചു
മംഗളുരു: കര്‍ണാടകയില്‍ സംഘ്പരിവാര്‍ പ്രതിഷേധങ്ങള്‍ക്കിടയിലും ടിപ്പു ജയന്തി ആഘോഷിച്ചു. ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച ആഘോഷ പരിപാടി ജില്ലയുടെ ചുമതലയുള്ള മന്ത്രി ബി രാമനാഥ റായ് നേത്രാവതി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു. ആഘോഷം ബഹിഷ്കരിക്കണം എന്നാവശ്യപ്പെട്ടു സമരം ചെയ്ത എം.പി നളിന്‍കുമാര്‍ കട്ടീല്‍, മുന്‍ നിയമസഭാംഗം മോനപ്പ ഭണ്ഡാരി, ജില്ലാ നേതാക്കളായ സജ്ഞീവാ മട്ടന്തൂര്‍, രൂപാ ഡി ഭണ്ഡാരെ തുടങ്ങി 142 ബി.ജെ.പി പ്രവര്‍ത്തകരെ പൊലിസ് കസ്റ്റഡിയിലെടുത്തു വിട്ടയച്ചു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നഗരത്തിന്റെ എല്ലാ ഭാഗങ്ങളിലും വന്‍ സുരക്ഷാ സന്നാഹത്തിലായിരുന്നു ആഘോഷം.
സുരക്ഷ ഒരുക്കുന്നതിനായി കേരളത്തില്‍ നിന്നുള്ള 150 പൊലിസുകാര്‍ ബുധനാഴ്ച രാത്രി തന്നെ നഗരത്തില്‍ എത്തിയിരുന്നു. കൂടുതല്‍ ഉദ്യോഗസ്ഥര്‍ പ്രത്യേക ബാച്ചുകളായി ഇന്നലെ രാവിലെ എത്തിച്ചേര്‍ന്നു. ആര്.പി.എഫ്, സി.ആര്.പി.എഫ് തുടങ്ങിയ കേന്ദ്ര സേനയും സുരക്ഷ ഒരുക്കാന്‍ ഉണ്ടായിരുന്നു.
സി.സി.ടി.വി കാമറകളും ഡ്രോണ്‍ കാമറകളും ഉപയോഗിച്ച് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ഒരോ നീക്കങ്ങളും പൊലിസ് വീക്ഷിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."