ഹയര്‍ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം
സുല്‍ത്താന്‍ ബത്തേരി: കേരള സ്‌റ്റേറ്റ് ഹയര്‍ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം കണ്ണൂരില്‍ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സമ്മേളനത്തോടനുബന്ധിച്ചുള്ള സംസ്ഥാന വാഹനപ്രചരണ ജാഥയ്ക്ക് ജില്ലയില്‍ സ്വീകരണം നല്‍കി. നവംബര്‍ 28, 29, 30 തിയതികളിലാണ് സമ്മേളനം. 29ന് സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്കുള്ള ധനസഹായ വിതരണം, മെമ്പര്‍മാരായ ജനപ്രതിനിധികള്‍ക്ക് സ്വീകരണം, എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് അനുമോദനം എന്നിവ സംഘടിപ്പിക്കും. വാടക വിതരണ രംഗത്തെ തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിന് വേണ്ടി പന്തല്‍ നിര്‍മാണ രംഗത്തും ലൗറ്റ് ആന്‍ഡ് സൗണ്ട് രംഗത്തും തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ ആരംഭിക്കുക, ക്ഷേമ നിധി പ്രവര്‍ത്തനം ത്വരിതപ്പെടുത്തുക, പലിശ രഹിത വായ്പകള്‍ നല്‍കുക, വാടക സ്റ്റോര്‍ ഉടമകള്‍ക്കും തൊഴിലാളികള്‍ക്കുമായി സാമൂഹിക സുരക്ഷാ പദ്ധതികള്‍ ആരംഭിക്കുക എന്നീ ആവശ്യങ്ങള്‍ സമ്മേളനത്തില്‍ ഉന്നയിക്കും. സംസ്ഥാന സെക്രട്ടറി ടി.വി ബാലന്‍, ജില്ലാ പ്രസിഡന്റ് എന്‍.എം ജോര്‍ജ്, പി.ടി ബിജു, യൂസഫ് മാനന്തവാടി, എം.വി സുജേഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."