മോഷ്ടാക്കള്‍ കടത്തിയ ലോക്കര്‍ കണ്ടെത്തി
കൊട്ടാരക്കര: ധനകാര്യ സ്ഥാപനത്തില്‍ നിന്ന് 47 ലക്ഷംരൂപയുടെ മോഷണക്കേസിലെ പ്രതികള്‍ മൂന്നു മാസം മുമ്പ് നെടുവത്തൂര്‍ എസ്.കെ.എസ് മൈക്രോഫിനാന്‍സില്‍ നിന്നും കടത്തിയ ലോക്കര്‍ പൊലിസ് കണ്ടെടുത്തു.
കൊട്ടാരക്കരയിലെ 42 ലക്ഷംരൂപ ലോക്കര്‍ സഹിതം കവര്‍ന്ന കേസില്‍ പ്രതികള്‍ അറസ്റ്റിലായതോടെയാണ് നെടുവത്തൂര്‍ മോഷണം സംബന്ധിച്ച വിവരം പൊലിസിന് കിട്ടുന്നത്. അവരില്‍ നിന്നും ലഭിച്ച വിവരത്തെ തുടര്‍ന്നാണ് അമ്പലത്തുംകാല പഴയ റയില്‍വേ മേല്‍പ്പാലത്തിനു സമീപമുള്ള വെള്ളക്കെട്ടില്‍ ഉപേക്ഷിച്ചിരുന്ന ലോക്കര്‍ കണ്ടെടുത്തത്.
ഇരു കേസുകളിലുമായി ഏഴുപേരാണ് പൊലിസിന്റെ പിടിയിലായത്. റിമാന്‍ഡിലായ പ്രതികളില്‍ സുനില്‍ബാബു, വിഷ്ണു, രഞ്ജിത്ത്, ശ്യാം എന്നിവരെ പൊലിസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തതോടെയാണ് നെടുവത്തൂരിലെ
ലോക്കര്‍ ഉപേക്ഷിച്ച സ്ഥലം തിരിച്ചറിഞ്ഞത്. പ്രതികളെ കാണാനും ലോക്കര്‍ കണ്ടെടുക്കുന്നത് കാണാനും വലിയ ജനക്കൂട്ടമായിരുന്നു അമ്പലത്തുംകാലയില്‍ എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."