HOME
DETAILS
MAL
കോടതികളില്‍ മാധ്യമവിലക്ക്: സര്‍ക്കാരിനു പരിമിതിയുണ്ടൈന്ന്
backup
November 12 2016 | 20:11 PM
തിരുവനന്തപുരം: കോടതികളിലെ മാധ്യമവിലക്കു സംബന്ധിച്ചു സര്‍ക്കാരിന് ഇടപെടാന്‍ പരിമിതിയുണ്ടെന്നും മാധ്യമപ്രവര്‍ത്തകര്‍ക്കു ഹൈക്കോടതിയില്‍ പ്രവേശിക്കാന്‍ അക്രെഡിറ്റേഷന്‍ നല്‍കണമെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്.
തിരുവനന്തപുരം കേസരി ഹാളില്‍ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംഘടിപ്പിച്ച മുഖാമുഖത്തില്‍ പങ്കെടുക്കവെ ഇതുസംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.
നോട്ട് അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി സഹകരണമേഖലയെ തകര്‍ക്കാനാണ്. സഹകരണ ബാങ്കുകള്ക്കെതിരേയുള്ള ആരോപണം അടിസ്ഥാനരഹിതമാണ്. ആരോപണം ഉന്നയിക്കുന്നവര്‍ തെളിവുകൂടി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."