സാമൂഹ്യ പരിഷ്‌കരണത്തില്‍ സി.എസ്.ഐ സഭയുടേത് മഹത്തായ പങ്ക്: മുഖ്യമന്ത്രി
കോട്ടയം: ആധുനിക മാനുഷിക മൂല്യങ്ങള്‍ പകര്‍ന്നു നല്‍കി സമൂഹത്തെ പരിഷ്‌കരിക്കുന്നതില്‍ സി.എസ്.ഐ സഭ വലിയ പങ്ക് വഹിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. സി.എം.എസ്. മിഷനറി ആഗമനത്തിന്റെ ദ്വിശതാബ്ദി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദ്വിശതാബ്ദി സി.എസ്.ഐ. സമൂഹം മാത്രമല്ല കേരളമാകെ ആഘോഷിക്കേണ്ട വിഷയമാണ്. വിദ്യാഭ്യാസ രംഗത്തെ ജാതിവിവേചനം അവസാനിപ്പിക്കുന്നതിലും വിദ്യാഭ്യാസം സാധാരണക്കാരില്‍ എത്തിക്കുന്നതിലും സി.എം.എസ്. മിഷനറിമാര്‍ വഹിച്ച പങ്ക് അവിസ്മരണീയമാണ്. ഇക്കാര്യത്തില്‍ വിശദവും ചരിത്രപരമായ വിലയിരുത്തല്‍ ആവശ്യമാണ്.
എല്ലാവരിലേക്കും വിദ്യാഭ്യാസമെത്തിച്ചു പുരോഗമനപരവും മാതൃകാപരവുമായ നിലപാടുകളുമായി സമൂഹത്തെ മാറ്റിമറിയ്ക്കാന്‍ സി.എം.എസ്. മിഷനറിമാര്‍ക്കു സാധിച്ചു. ജാതിവിവേചനം നിലനിന്നിരുന്ന കാലത്ത് മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണനു പഠിക്കാന്‍ സൗകര്യമൊരുക്കിയത് സി.എം.എസ്. കോളജാണെന്നത് ശ്രദ്ധേയമാണ്. അദ്ദേഹം പറഞ്ഞു.
സി.എസ്.ഐ. ഡപ്യൂട്ടി മോഡറേറ്റര്‍ റവ. തോമസ് കെ. ഉമ്മന്‍ അധ്യക്ഷനായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."