HOME
DETAILS
MAL
വിദ്യാഭ്യാസ നയം പരിഷ്കരിക്കണം: ട്രെന്റ്
backup
November 12 2016 | 20:11 PM
കോഴിക്കോട്: മനുഷ്യന്റെ സാമൂഹിക സാംസ്കാരിക മാനസിക വികസനത്തിന് അനിവാര്യമായ വിദ്യാഭ്യാസം ഇന്നു തികച്ചും കച്ചവടവത്കരിക്കപ്പെട്ടിരിക്കുകയാണെന്നും തൊഴിലിനെ ലക്ഷ്യമാക്കിയുള്ള വിദ്യാഭ്യാസ രീതിക്കു മാറ്റം വരുത്തി കാലിക പ്രശ്നങ്ങളെ അനുനയിപ്പിക്കാന്‍ പര്യാപ്തമാകുന്ന രീതിയിലേക്കു പരിഷ്കരിക്കാന്‍ കേന്ദ്ര- കേരള സര്‍ക്കാരുകള്‍ തയ്യാറാവണമെന്നും അബുല്‍ കലാം ആസാദിന്റെ വിദ്യാഭ്യാസ വീക്ഷണത്തിന് അനുസൃതമായി വിദ്യാഭ്യാസ നയം രൂപീകരിക്കണമെന്നും ട്രെന്റ് സംസ്ഥാന സമിതി ആവശ്യപ്പെട്ടു.
യോഗത്തില്‍ റിയാസ് നരിക്കുനി അധ്യക്ഷനായി. ശംസാദ് സലീം പുവ്വത്താണി, സിറാജുദ്ദീന് വാണിമേല്‍, ഹാഫിള് അബൂബക്കര്‍ തൃശ്ശൂര്‍, മുഹമ്മദ് ഹസീം ആലപ്പുഴ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."