HOME
DETAILS
MAL
'റോഡപകടങ്ങള്‍ കുറയ്ക്കാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യണം'
backup
November 12 2016 | 20:11 PM
കണ്ണൂര്‍: കെട്ടിക്കിടക്കുന്ന റോഡ് സേഫ്റ്റി ഫണ്ടുകള്‍ റോഡ് സുരക്ഷയ്ക്കുവേണ്ടി മാത്രം പ്രയോജനപ്പെടുത്തി വര്‍ധിച്ചുവരുന്ന റോഡപകടങ്ങള്‍ വഴിയുണ്ടാകുന്ന മരണസംഖ്യ കുറക്കാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്നു കേരളാ മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്പെക്ടേഴ്സ് അസോസിയേഷന് സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.
ആര്.ടി ഓഫിസുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചു പൊതുജനങ്ങള്‍ക്കു നല്‍കേണ്ട സര്‍വിസുകള്‍ സമയബന്ധിതമായി ഗുണമേന്മ ഉറപ്പാക്കി നല്‍കണമെന്നും സമ്മേളനത്തില്‍ ആവശ്യമുയര്‍ന്നു.
ഭാരവാഹികള്‍: സി.പി ബാബുരാജന് (പ്രസിഡന്റ്), ഡി.കെ ഷീജി, അനീഷ് കുമാര്‍, ജഗന്‍ലാല്‍, എസ്. ഹരികുമാര്‍ (വൈസ് പ്രസിഡന്റുമാര്‍), കെ. സുനില്‍കുമാര്‍ (ജനറല്‍സെക്രട്ടറി), പി.എസ് രാമനാഥ്, ബിജേഷ്, അബ്ദുല്‍ ജലീല്‍ (ജോയിന്റ് സെക്രട്ടറിമാര്‍), സജീവ് വര്‍മ (ട്രഷറര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."