നജീബിന്റെ തിരോധാനം: ക്രൈംബ്രാഞ്ച് അന്വേഷിക്കും
ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ഥി നജീബ് അഹമ്മദിനെ കാണാതായ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും.
കേസ് ഇതുവരേ അന്വേഷിച്ച ഡല്‍ഹി പൊലിസ് ഫയലുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറും. പൊലിസ് ജോയിന്റ് കമ്മിഷണര്‍ ആര്.പി ഉപാദ്യായ് ആണ് ഇക്കാര്യം അറിയിച്ചത്. നജീബിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായി കൂടികാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും രാഷട്രപതി വിശദീകരണം തേടിയിരുന്നു. നജീബിന്റെ മാതാവ് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങിനെക്കണ്ടിരുന്നു. തിരോധാനത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണമാണ് അവര്‍ ആവശ്യപ്പെട്ടത്. ഡല്‍ഹി ജവര്‍ലാല്‍ നെഹ്റു യൂനിവേഴ്സിറ്റിയിലെ ബയോടെക്നോളജി വിദ്യാര്‍ഥിയായിരുന്ന 27 കാരന് നജീബിനെ ഒക്ടോബര്‍ 14 മുതലാണ് കാണാതായത്. ക്യാംപസിലുണ്ടായ സംഘര്‍ഷത്തില്‍ എ.ബി.വി.പി വിദ്യാര്‍ഥികള്‍ യുവാവിനെ മര്‍ദിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."