ബലൂചിസ്ഥാനില്‍ ദര്‍ഗയില്‍ സ്ഫോടനം: 43 മരണം
കറാച്ചി: പാകിസ്താനില്‍ ബലൂചിസ്ഥാനിലെ കുസ്ദര് ജില്ലയിലെ സൂഫി പണ്ഡിതന് ഷാ നൂറാനി ദര്‍ഗയിലുണ്ടായ സ്ഫോടനത്തില്‍ 43 പേര് കൊല്ലപ്പെട്ടു. 100 പേര്‍ക്ക് പരുക്കേറ്റു. ഇന്നലെ സൂര്യാസ്തമയത്തോടെയാണ് സ്ഫോടനം. ദര്‍ഗ വളപ്പിലാണ് സ്ഫോടനമെന്നും നിരവധി പേര് അവിടെയുണ്ടായിരുന്നുവെന്നും ദര്‍ഗ സൂക്ഷിപ്പുകാരന് നവാസ് അലി പറഞ്ഞു.
സ്ഫോടനം നടക്കുമ്പോള്‍ 500 പേര് സ്ഥലത്തുണ്ടായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. വാഹനങ്ങള്‍ക്ക് പോലും എത്തിപ്പെടാന്‍ കഴിയാത്ത ഇടുങ്ങിയ റോഡുകളുള്ള പ്രദേശത്താണ് ദര്‍ഗ സ്ഥിതിചെയ്യുന്നത്. സമീപത്ത് വലിയ ആശുപത്രികളുമില്ല. ഈഥി ഫൗണ്ടേഷന്റെ 50 ആംബുലന്‍സുകള്‍ വഴി രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. പ്രദേശത്തെ വൈദ്യുതിബന്ധവും തകര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായെന്ന് ദി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.
ഗുരുതരമായി പരുക്കേറ്റവരെ കറാച്ചിയിലേക്ക് മാറ്റുമെന്ന് ബലൂചിസ്ഥാന്‍ ആഭ്യന്തരമന്ത്രി മിര്‍ സര്‍ഫാസ് അഹ്മദ് ബുഗ്തി പറഞ്ഞു. കുസ്ദര്, കറാച്ചി എന്നിവിടങ്ങളിലെ ആശുപത്രികളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."