രാജ്‌കോട്ട് ടെസ്റ്റ്: ഇന്ത്യ ലീഡ് വഴങ്ങി
രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ലീഡ് വഴങ്ങി. ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോര്‍ 537 റണ്‍സിനെതിരേ 488ന് പുറത്തായ ഇന്ത്യ 49 റണ്‍സിന്റെ ലീഡാണ് വഴങ്ങിയത്. രണ്ടാമിന്നിങ്‌സില്‍ ലീഡുമായി ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ട് നാലാം ദിനം വിക്കറ്റ് നഷ്ടമില്ലാതെ 114 റണ്‍സെടുത്തിട്ടുണ്ട്. 163 റണ്‍സിന്റെ ലീഡാണ് ഇംഗ്ലീഷ് ടീമിനുള്ളത്.
അലസ്റ്റര്‍ കുക്ക്(46*) ഹസീബ് ഹമീദ്(62*) എന്നിവരാണ് ക്രീസില്‍. ഒരു ദിവസം ശേഷിക്കെ മത്സരം സമനിലയിലാവാനാണ് സാധ്യത. 116 പന്ത് നേരിട്ട ഹമീദ് അഞ്ചു ബൗണ്ടറിയും ഒരു സിക്‌സറുമടിച്ചിട്ടുണ്ട്. കുക്കിന്റെ ഇന്നിങ്‌സില്‍ മൂന്ന് ബൗണ്ടറിയുണ്ട്. നേരത്തെ നാലിന് 319 എന്ന നിലയില്‍ ബാറ്റിങ് പുനഃരാരംഭിച്ച ഇന്ത്യക്ക് അജിന്‍ക്യ രഹാനെ(13)യുടെ വിക്കറ്റാണ് ആദ്യ നഷ്ടമായത്. സഫര്‍ അന്‍സാരിയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു രഹാനെ. അധികം വൈകാതെ തന്നെ വിരാട് കോഹ്‌ലി(40)യും മടങ്ങി.
എന്നാല്‍ പിന്നീടെത്തിയ രവിചന്ദ്രന്‍ അശ്വിന്‍(70) വൃദ്ധിമാന്‍ സാഹ(35) സഖ്യം ഇന്ത്യയെ മുന്നോട്ടു നയിച്ചു. ഇരുവരും ചേര്‍ന്നാണ് ഇന്ത്യയുടെ സ്‌കോര്‍ 400 കടത്തിയത്. 139 പന്തില്‍ ഏഴു ബൗണ്ടറിയടങ്ങുന്നതാണ് അശ്വിന്റെ ഇന്നിങ്‌സ്. സാഹയുടെ ഇന്നിങ്‌സില്‍ രണ്ടു ബൗണ്ടറിയും ഒരു സിക്‌സറുമുണ്ടായിരുന്നു. എന്നാല്‍ രവീന്ദ്ര ജഡേജ(12) ഉമേഷ് യാദവ്(5) എന്നിവര്‍ പെട്ടെന്ന് മടങ്ങിയത് ഇന്ത്യക്ക് തിരിച്ചടിയായി. ഇംഗ്ലണ്ട് നിരയില്‍ നലു വിക്കറ്റെടുത്ത ആദില്‍ റഷീദ് മികച്ച ബൗളിങ് കാഴ്ച്ചവച്ചു. സഫര്‍ അന്‍സാരി, മോയിന്‍ അലി എന്നിവര്‍ക്ക് രണ്ടുവീതവും സ്റ്റ്യുവര്‍ട്ട് ബ്രോഡ്, ബെന്‍ സ്റ്റോക്‌സ് എന്നിവര്‍ക്ക് ഓരോ വിക്കറ്റും ലഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."