മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ ആവശ്യങ്ങളോടു മുഖം തിരിക്കില്ല: മന്ത്രി കടന്നപ്പള്ളി
കണ്ണൂര്‍: മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ ആവശ്യത്തോട് സര്‍ക്കാര്‍ മുഖം തിരിക്കില്ലെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപള്ളി. കണ്ണൂര്‍ ബ്രോഡ്ബീന്‍ ഓഡിറ്റോറിയത്തില്‍ കേരള മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്‌പെക്ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം.വി.ഐമാരുടെ ആവശ്യങ്ങള്‍ക്ക് സര്‍ക്കാരിന്റെ തുടക്കകാലത്തു തന്നെ പരിഗണന നല്‍കിയിരുന്നു. പരിഹരിക്കപ്പെടാതെ കിടക്കുന്ന ഒരുപാട് പ്രശ്‌നങ്ങള്‍ ഇനിയുമുണ്ട്. അമിത ജോലിഭാരവും ജീവനക്കാരുടെ കുറവും ഈ മേഖലയിലെ ദുരിതം ഇരട്ടിപ്പിക്കുന്നു. ഇവയെല്ലാം പരിഹരിക്കുന്നതിനുള്ള ശ്രമമുണ്ടാവുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കേരളാ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്‌പെക്ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് സി.പി ബാബുരാജന്‍ അധ്യക്ഷനായി. സെക്രട്ടറി കെ സുനില്‍ കുമാര്‍, കേരളാ മോട്ടോര്‍ വെഹിക്കിള്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഗസറ്റഡ് ഓഫിസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി വി സജിത്ത്, സെക്രട്ടറി എ.എസ് വിനോദ്, ഓള്‍ ഇന്ത്യാ ഫെഡറേഷന്‍ ജോയിന്റ് സെക്രട്ടറി ആര്‍ ശരത് ചന്ദ്രന്‍, സജീവ് കെ വര്‍മ്മ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."