HOME
DETAILS

മത്സ്യ സംസ്‌ക്കരണ ശാലകളില്‍ വേതനം ലഭിക്കുന്നില്ല; തൊഴിലാളികള്‍ പട്ടിണിയില്‍

  
backup
November 13 2016 | 06:11 AM

%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%af-%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0%e0%b4%a3-%e0%b4%b6%e0%b4%be%e0%b4%b2%e0%b4%95%e0%b4%b3%e0%b4%bf

അരൂര്‍: സാമ്പത്തിക ഇടപാടുകള്‍ പ്രതിസന്ധിയിലായതോടെ അരൂര്‍ മേഖലയിലെ ചെമ്മീന്‍ പീലിങ്ങ് തൊഴിലാളികള്‍ പട്ടിണിയിലായി. മത്സ്യ സംസ്‌ക്കരണ ശാല ഉടമകള്‍ കൂലി നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് ഇവര്‍ പട്ടിണിയിലായത്.
 പ്രധാനമായും അരൂര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഒരു വിഭാഗം വന്‍കിട മത്സ്യ സംസ്‌ക്കരണ ശാലകളിലെ തൊഴിലാളികള്‍ക്കാണ് ഇന്നലെ കൂലി ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് ബുദ്ധിമുട്ടിലായത്.  സാധാരണ ശനിയാഴ്ചകളിലാണ് പീലിങ്ങ് തൊഴിലാളികള്‍ക്ക് കൂലി നല്‍കുന്നത്. എന്നാല്‍ ബാങ്കുകളില്‍ നിന്നും ആവശ്യത്തിന് പണം ലഭിക്കാത്തതു മൂലമാണ് കൂലി നല്‍കുവാന്‍ കഴിയാതെവന്നതെന്നാണ് ഉടമകളില്‍ ചിലര്‍ പറയുന്നത്.
എന്നാല്‍ മറ്റ് കണ്‍സ്ട്രക്ഷന്‍ മേഖലകളില്‍ തൊഴില്‍ ചെയ്യുന്ന തൊഴിലാളികള്‍ക്ക് ശനിയാഴ്ച തന്നെ കൂലി ലഭിച്ചിരുന്നു.  സാമ്പത്തിക ഇടപാടുകളുടെ തടസം പറഞ്ഞ് തങ്ങള്‍ക്ക് കൂലി നല്‍കുവാന്‍ ഉടമകള്‍ ശ്രമം നടത്തിയില്ലെന്നു ഒരു വിഭാഗം തൊഴിലാളികള്‍ പറഞ്ഞു. എന്നാല്‍ തൊഴിലാളികളോട് പ്രശ്‌നം പറഞ്ഞ് ബോദ്ധ്യപ്പെടുത്തുന്നതോടൊപ്പം തന്നെ അവരെ സംരക്ഷിക്കുന്ന രീതിയും ചെറുകിട ഉടമകള്‍ സ്വീകരിച്ചുവരുന്നു. പക്ഷേ വന്‍കിടക്കാര്‍ തൊഴിലാളികളുടെ കണ്ണില്‍ പൊടിയിടുന്ന സമീപനമാണ് സ്വീകരിച്ചു വരുന്നതെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു.
അരൂര്‍, ചന്തിരൂര്‍, എഴുപുന്ന, കോടംതുരുത്ത് തുടങ്ങിയ പ്രദേശങ്ങളിലായി അരൂര്‍ മണ്ടലത്തില്‍ ഇരുന്നൂറിലധികം മത്സ്യ സംസ്‌ക്കരണ ശാലകളാണ് പ്രവര്‍ത്തിച്ചുവരുന്നത്. ഇതില്‍ ആയിരക്കണക്കിന് വിവിധ അനുബന്ധ തൊഴിലാളികളും  ജോലി ചെയ്യുന്നു. ചെറുകിട മേഖലയില്‍ ഇല്ലാത്ത പ്രതിസന്ധി എങ്ങിനെയാണ് വന്‍കിട മേഖലയിലെന്ന് തൊഴിലാളികള്‍ ചോദിക്കുന്നു.
വിവിധ  ബാങ്കുകളില്‍ അക്കൗണ്ടുള്ള വ്യവസായകള്‍ കൂലി കൊടുക്കുവാന്‍ കഴിയാത്തത് നോട്ടുകള്‍ പിന്‍വലിച്ചതുമൂലമാണെന്ന് പറഞ്ഞ്  തങ്ങളെ കബളിപ്പിക്കുകയാണ്.
ഇത്തരം സമീപനം അവസാനിപ്പിച്ച് പട്ടിണിയിലായിരിക്കുന്ന തൊഴിലാളികളെ സംരക്ഷിക്കുവാന്‍ ഉടമകള്‍ തയാറാവണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്ത് മണിക്കൂര്‍ നീണ്ട ദൗത്യം; പേരാമ്പ്രയില്‍ നാട്ടിലിറങ്ങിയ ആനയെ കാടുകയറ്റി

Kerala
  •  3 months ago
No Image

അത്യാധുനിക സാങ്കേതികത ഉപയോ​ഗിച്ച് കഞ്ചാവ് കടത്തിയിരുന്ന സംഘത്തെ പിടികൂടി ദുബൈ കസ്റ്റംസ്

uae
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-15-09-2024

PSC/UPSC
  •  3 months ago
No Image

മിഷേലിന് എന്താണ് സംഭവിച്ചത്; 7 വർഷം കഴിഞ്ഞിട്ടും കുരുക്കഴിയാതെ ദുരൂഹത

Kerala
  •  3 months ago
No Image

ഡാറ്റ റീച്ചാര്‍ജ് ചെയ്ത് മുടിയണ്ട; വീട്ടിലെ വൈഫൈ ഇനി നാട്ടിലും കിട്ടും; 'സര്‍വത്ര' പദ്ധതിയുമായി ബി.എസ്.എന്‍.എല്‍

Kerala
  •  3 months ago
No Image

സഊദി ഫുട്ബോൾ താരത്തിന് ദുബൈയിലെ കെട്ടിടത്തിൽ നിന്ന് വീണ് ഗുരുതര പരുക്ക്

uae
  •  3 months ago
No Image

വീണ്ടും നിപ മരണം; വണ്ടൂരില്‍ മരിച്ച യുവാവിന് വൈറസ് ബാധ സ്ഥിരീകരിച്ചു; തിരുവാലി പഞ്ചായത്തില്‍ മാസ്‌ക് നിര്‍ബന്ധമാക്കി

Kerala
  •  3 months ago
No Image

സഊദിയും ചൈനയും കൂടുതൽ നിക്ഷേപ സഹകരണത്തിന് ഒരുങ്ങുന്നു

Saudi-arabia
  •  3 months ago
No Image

കോഴിക്കോട് പേരാമ്പ്രയില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ വീണു മരിച്ചു; കുഞ്ഞിനെയുമെടുത്ത് യുവതി സ്വയം ചാടിയതെന്ന് സംശയം

Kerala
  •  3 months ago
No Image

റോഡ് മുറിച്ചു കടക്കുമ്പോള്‍ വാഹനമിടിച്ച് മലപ്പുറം സ്വദേശി ഒമാനില്‍ മരിച്ചു

Kerala
  •  3 months ago