പ്രാഥമിക ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരത്തിന് 'ആര്‍ദ്രം' പദ്ധതിയില്‍ മുന്‍ഗണന: മന്ത്രി
തൊടുപുഴ: കുടുംബാംഗങ്ങളുടെ പ്രാഥമിക ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുകയെന്ന സ്വപ്നദൗത്യമാണ് ആരോഗ്യസുരക്ഷയുമായി ബന്ധപ്പെട്ട 'ആര്‍ദ്രം' പദ്ധതികൊണ്ട് ആദ്യഘട്ടത്തില്‍ ഉദ്ദേശിക്കുന്നതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. ചെറിയ രോഗങ്ങള്‍ക്കുപോലും വിദഗ്ധ ഡോക്ടര്‍മാരെ അമിതമായി ആശ്രയിക്കുന്ന പ്രവണത മാറ്റി ഓരോ പ്രദേശത്തെയും ജനങ്ങളുടെ പൊതുവായ ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കാനുതകുന്ന സൗകര്യങ്ങളോടെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളായി പരിവര്‍ത്തനപ്പെടുത്തും. ഒരു നിയോജകമണ്ഡലത്തിലും ഓരാ സെന്ററുകളെ ഇത്തരത്തില്‍ നവീകരിക്കും. തൊടുപുഴ ജില്ലാ ആശുപത്രിയുടെ വജ്രജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനവും പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
'കിഫ് ബി'യുടെ ആദ്യ സിറ്റിങ്ങില്‍ തന്നെ സംസ്ഥാനത്തെ രണ്ട് മെഡിക്കല്‍ കോളജുകളിലും എട്ട് ജില്ലാ ആശുപത്രികളിലും കാത്ത് ലാബുകള്‍ സ്ഥാപിക്കാനുള്ള പണം അനുവദിച്ചിട്ടുണ്ട്. 42 താലൂക്ക് ആശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റുകള്‍ തുടങ്ങാനും തീരുമാനിച്ചു. എന്നാല്‍, ഇവയുടെ പ്രവര്‍ത്തനത്തിന് കാര്‍ഡിയോളജിസ്റ്റുമാരുടെയും നെഫ്രോളജിസ്റ്റുകളുടെയും സേവനം ലഭ്യമാക്കാന്‍ ഗവണ്‍മെന്റ് ക്ലേശിക്കുകയാണ്. ആശുപത്രികളില്‍ ഇന്ന് നിലനില്‍ക്കുന്ന ഡോക്ടര്‍മാരുടെയും മറ്റ് ജീവനക്കാരുടെയും കുറവ് ഒറ്റയടിക്ക് പരിഹരിക്കാന്‍ കഴിയുന്നതല്ല. എങ്കിലും പരമാവധി ഒഴിവുകള്‍ നികത്തി ആശുപത്രികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനാണ് ശ്രമിക്കുന്നത്.
ആശുപത്രികളുടെ നവീകരണത്തിന് സ്വകാര്യവ്യക്തികളുടെ സഹായം ലഭ്യമാക്കുന്നതില്‍ അപാകതയില്ല. അത് അവരുടെ പേരില്‍തന്നെ നിലനിര്‍ത്തുന്നതിനും തടസ്സമില്ല.
ഇലക്‌ട്രോണിക് സാങ്കേതികവിദ്യയുടെ സഹായത്തോടെ ആശുപത്രികളില്‍ ഒപി ബ്ലോക്കുകള്‍ക്ക് മുന്നിലെ ക്യൂ അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
സിനിമയിലും എം.എല്‍.എയായി എസ് രാജേന്ദ്രന്‍
മൂന്നാര്‍: വെള്ളിത്തിരയിലും തിളങ്ങാന്‍ ദേവികുളം എം.എല്‍.എ എസ് രാജേന്ദ്രന്‍ തയ്യാറെടുക്കുന്നു. പി.എസ്.ജെ ഫിലിം കമ്പനിയുടെ ബാനറില്‍ എസ്. ജസ്പാല്‍ ഛായാഗ്രഹണവും സംവിധാനവും നിര്‍വ്വഹിക്കുന്ന എന്റെ കല്ലുപെന്‍സില്‍ എന്ന സിനിമയിലാണ് എം.എല്‍.എ അഭിനയം പരീക്ഷിക്കുന്നത്. മൂന്നാറിലും പരിസര പ്രദേശങ്ങളിലുമാണ് സിനിമ ചിത്രീകരിച്ചത്. സിനിമയിലും എം.എല്‍.എ ആയി തന്നെയാണ് രാജേന്ദ്രന്‍ എത്തുന്നത്. എം.എല്‍.എ യുടെ വീട്ടില്‍ വച്ചു തന്നെയായിരുന്നു അവസാന രംഗം ചിത്രീകരിച്ചത്.
ദേവികുളം തഹസില്‍ദാര്‍ സാജന്‍ വി കുര്യാക്കോസും അതിഥിയായി ചിത്രത്തിലെത്തുന്നുണ്ട്. സഭയില്‍ നിന്നും പുറത്താക്കപ്പെട്ട ഫാ.ജോര്‍ജ് തേവര്‍കാടനും അദ്ദേഹം നടത്തുന്ന ശാന്തിമഠത്തിലെ മുപ്പതോളം അന്തേവാസികളായ കുട്ടികളുമാണ് സിനിമയിലെ കഥാപാത്രങ്ങള്‍. മഠം നടത്തിക്കൊണ്ടു പോകുവാന്‍ ക്ലേശിക്കുന്നതിനിടയില്‍ അപ്രതീക്ഷിതമായുണ്ടാകുന്ന ഫാദറിന്റെ മരണം സൃഷ്ടിക്കുന്ന പ്രത്യഘ്യാതങ്ങളും അനന്തര സംഭവങ്ങളുമാണ് സിനിമയെ മുന്നോട്ടു നയിക്കുന്നത്. ഷാജി പാഷാണം പാചകക്കാരന്റെ വേഷത്തില്‍ എത്തുന്നുണ്ട്. ചാവേര്‍പ്പട, മിത്രം എന്നീ ചിത്രങ്ങള്‍ക്കു ശേഷമാണ് ജസ്പാല്‍ ഈ ചിത്രം സംവിധാനം ചെയ്യുന്നത്. അനാഥകുട്ടികളായ 32 പേരും തുല്യ പ്രാധാന്യത്തോടെ അഭിനയിക്കുന്നതെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
നിയാസ് അബ്ദുള്‍ റഹിമിന്റേതാണ് കഥ. അജിത്ത് സോമന്റേതാണ് തിരക്കഥയും സംഭാഷണവും. മധു ആലപ്പുഴ, ഷംസുദ്ദീന്‍ കുട്ടോത്ത് എന്നിവരാണ് ഗാനരചന നിര്‍വ്വഹിച്ചിരിക്കുന്നത്. ജീവന്‍ നന്ദന്‍, കെ.ലത്തീഫ് എന്നിവര്‍ സംഗീത സംവിധാനവും കെ.എസ്.ചിത്ര, ബേബി ശ്രേയ എന്നിവര്‍ ആലാപനവും നിര്‍വഹിച്ചിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."