ന്യൂസ്‌ലാന്റ് ഭൂകമ്പം: രണ്ട് മരണം
വെല്ലിങ്ടണ്‍: ന്യൂസിലാന്റിലെ വടക്കുകിഴക്കന്‍ നഗരമായ ക്രിസ്റ്റ്ചര്‍ച്ചിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ രണ്ടു പേര്‍ മരിച്ചു. കൈകൗറ,മൗണ്ട് ലീഫോര്‍ഡ എന്നിവിടങ്ങളിലുള്ളവരാണ് മരിച്ചത്. കൂടുതല്‍ പേര്‍ മരിച്ചിട്ടുണ്ടോ എന്നത് വ്യക്തമല്ല. കഴിഞ്ഞ ദിവസമാണ് റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. ഭൂകമ്പത്തോടനുബന്ധിച്ച് സുനാമിയുമുണ്ടായിരുന്നു. ശക്തമായി വീശിയടിച്ച ഉയര്‍ന്ന തിരമാലകള്‍ ഏറെ നാശനഷ്ടം വരുത്തിയിട്ടുണ്ട്.
ഭൂകമ്പത്തെത്തുടര്‍ന്ന് തീരപ്രദേശത്തുള്ള ജനങ്ങള്‍ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറിയിരിക്കുകയാണ്. ഉത്തര കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അധികൃതര്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൈകൗറയില്‍ സംസ്ഥാന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
ന്യൂസിലാന്റെ വലിയ നഗരങ്ങളില്‍പ്പെട്ട ഒന്നാണ് ക്രിസ്റ്റ്ചര്‍ച്ച്. ഇവിടെ 2011 ഫെബ്രുവരിയില്‍ 6.3 തീവ്രതയിലുണ്ടായ ഭൂകമ്പത്തില്‍ 185 പേര്‍ മരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."