ചുമരിലൊതുങ്ങി കോളനികളിലെ ടോയിലറ്റ് നിര്‍മാണം
മീനങ്ങാടി: ഒ.ഡി.എഫ് പ്രഖ്യാപനം ജില്ലയില്‍ ശൗചാലയങ്ങള്‍ നിര്മിച്ചിട്ടു പോരെ, സര്‍ക്കാരിന് പേരെടുക്കാന്‍ പ്രഖ്യാപനം നടത്തിയാല്‍ മതി. അനുഭവിക്കുന്നത് ഞങ്ങളല്ലേ... ഒ.ഡി.എഫ് ജില്ലയായിട്ടും ഇപ്പോഴും ശൗചാലയങ്ങളില്ലാതെ, പ്രാഥമിക ആവശ്യങ്ങള്‍ക്ക് മാര്‍ഗമില്ലാതെ വലയുന്ന കോളനിക്കാരുടെ പ്രതിഷേധ സ്വരമാണ് ഈ വാക്കുകളിലൂടെ പ്രകടമാവുന്നത്.
കുമ്പളേരി കൊട്ടമ്പം കോളനി, കാക്കവയല്‍ വെള്ളിത്തോട് പുഷ്ക്കരന്‍ കോളനി, കാരാപ്പുഴ ചീപ്രം കോളനി, ശൗചാലയങ്ങള്‍ ഇല്ലാത്ത പാതിവഴിയില്‍ പണി നിര്‍ത്തിയ ചുമരുകള്‍ കെട്ടിപ്പൊക്കി പാതി വഴിയില്‍ കരാറുകാര്‍ മുങ്ങിയ ഇത്തരം കോളനികളുടെ പട്ടിക നീളുകയാണ്.
സേഫ്റ്റി ടാങ്കില്ലാത്ത ശൗചാലയ മൊരുക്കിയും പഴക്കമുള്ള ശൗചാലയം ഉപയോഗിക്കാന്‍ കഴിയാത്തവിധം വൃത്തി ഹീനമായി കിടക്കുന്നതും പദ്ധതി കാര്യക്ഷമമായി പൂര്‍ത്തിയാക്കാത്തതിന്റെ പോരായ്മയാണ്.
ഇതിനു പുറമെയാണ് കുടിവെള്ളത്തിനു തന്നെ ബുദ്ധിമുട്ടുന്ന കാക്കവയല്‍ പുഷ്ക്കരന്‍ കോളനിയില്‍ പദ്ധതി പൂര്‍ത്തീകരണത്തിനായി തിരക്കിട്ട് ശൗചാലയങ്ങള്‍ അനുവദിച്ചത്. ഈ പ്രവര്‍ത്തിയാവട്ടെ എങ്ങുമെത്തിയിട്ടുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."